
മൂവാറ്റുപുഴ വാഴക്കുളത്ത് മൊബൈൽ കട കുത്തിത്തുറന്ന് മോഷണം. കടയിൽ സൂക്ഷിച്ചിരുന്ന രണ്ടു ലക്ഷം രൂപയും മൊബൈൽ ഫോണുകളും മോഷ്ടാക്കൾ കവർന്നു. പൊലീസ് സ്റ്റേഷന് എതിർവശത്തുള്ള നിയ മൊബൈൽസ് എന്ന കടയിൽ പുലർച്ചെ രണ്ടു മണിയോടെയാണ് മോഷണം നടന്നത്. കടയുടെ ഷട്ടറും മുൻവശത്തെ ഗ്ലാസും തകർത്താണ് മോഷ്ടാക്കൾ അകത്തു കടന്നത്.
കടയിലെ സി സി ടി വി ക്യാമറയും, ഡി വി ആറും ഉൾപ്പെടെ മോഷ്ടാക്കൾ കൊണ്ടുപോയി. ആരക്കുഴ സ്വദേശി ഡെബിൻ്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. വിരൽ അടയാള വിദഗ്‌ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. മോഷ്ടാക്കൾ ബൈക്കിൽ എത്തുന്ന ദൃശ്യങ്ങൾ ഇതിനോടകം ലഭിച്ചിട്ടുണ്ട്.
തൊട്ടടുത്തുള്ള സ്ഥാപനത്തിന്റെ സി സി ടി വി ക്യാമറയിൽ നിന്നാണ് ലഭിച്ചത്. സി സി ടി വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

