കൊവിഡ് ജാഗ്രതയിൽ രാജ്യം, ആശുപത്രികളില്‍ മോക്ക് ഡ്രില്‍ നടത്താൻ തീരുമാനം

രാജ്യത്ത് വീണ്ടും കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ ഇന്നും നാളെയുമായി ഇന്ത്യയിലെ എല്ലാ ആശുപത്രികളിലും മോക്ക് ഡ്രില്‍ നടത്താൻ തീരുമാനം. അടിയന്തിര ഘട്ടങ്ങളില്‍ ആശുപത്രികളിലെ സംവിധാനങ്ങള്‍ പരീക്ഷിക്കുന്നതിനാണ് ഈ ദൗത്യം. സര്‍ക്കാര്‍ ആശുപത്രികള്‍ക്കൊപ്പം സ്വകാര്യ ആശുപത്രികളിലും മോക്ക് ഡ്രില്‍ സംഘടിപ്പിക്കുന്നുണ്ട്. സംസ്ഥാന ആരോഗ്യമന്ത്രിമാര്‍ മോക്ക് ഡ്രില്‍ നേരിട്ട് വിലയിരുത്തും.

അതേസമയം കഴിഞ്ഞ ദിവസവും രാജ്യത്തെ കൊവിഡ് കണക്കുകളിൽ നേരിയ കുറവ് രേഖപ്പെടുത്തി. 5880 കൊവിഡ് കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. ആകെ രോഗികളുടെ എണ്ണം 35000 കവിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News