ക്യാൻസർ ഉൾപ്പെടെയുള്ള രോഗങ്ങൾക്ക് വാക്സിൻ നിർമ്മിക്കാൻ ശാസ്ത്രലോകം

കൊവിഡ് വാക്സിൻ വിതരണത്തിലൂടെ ലോകശ്രദ്ധ നേടിയ മോഡേണ ക്യാൻസറിനെതിരായ വാക്സിൻ നിർമ്മിക്കാനുള്ള ഒരുക്കത്തിലാണ്. 2030-നകം വാക്സിൻ പുറത്തിറക്കാൻ കഴിയുമെന്നാണ് ശാസ്ത്രസംഘത്തിന്റെ പ്രതീക്ഷ. മറ്റ് മാരക രോഗാവസ്ഥകൾക്കും വാക്സിനുകളിലൂടെ പ്രതിരോധം തീർക്കുകയാണ് ലക്ഷ്യം. ഫൈസർ അടക്കമുള്ള മറ്റു മരുന്നു കമ്പനികളും കാൻസർ വാക്സിനുള്ള പരിശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.

ആരോഗ്യമുള്ള സെല്ലുകളെ ആക്രമിക്കാതെ ക്യാൻസർ സെല്ലുകൾക്ക് മീതെ മാത്രം പ്രതിരോധ കവചം തീർക്കുന്ന എംആർഎൻഎ സംവിധാനം വാക്സിൻ ഉപയോഗിച്ച് ശരീരത്തിലേക്ക് കടത്തിവിടുകയെന്നതാണ് ഗവേഷണത്തിൽ നടത്തിയെടുക്കാൻ ഒരുങ്ങുന്നത്. മൃഗങ്ങളിൽ ഉപയോഗിക്കാൻ കഴിയുന്ന വാക്സിനാകും ആദ്യം നിർമ്മിക്കുക. വാക്സിൻ വികസനത്തിലൂടെ കോടിക്കണക്കിന് മനുഷ്യരെ മാറാവ്യാധികളിൽ നിന്ന് രക്ഷിച്ചെടുക്കാൻ കഴിയുമെന്നാണ് മോഡേണയുടെ വിശദീകരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News