ദക്ഷിണേന്ത്യയെ വിഭജിച്ച് പുതിയ രാജ്യം വേണമെന്ന് ആവശ്യപ്പെടുന്നു; ഇന്ത്യ സഖ്യത്തിനെതിരെ ആരോപണവുമായി മോദി

ദക്ഷിണേന്ത്യയെ വിഭജിച്ച് പുതിയ രാജ്യം വേണമെന്ന് പ്രതിപക്ഷം പറയുന്നുവെന്ന് നരേന്ദ്ര മോദി. പ്രതിപക്ഷ സഖ്യമായ ഇന്ത്യക്കെതിരെ ഗുരുതര ആരോപണങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നയിച്ചത്. ഇന്ത്യ സഖ്യം സർക്കാർ രൂപീകരിക്കുകയാണെങ്കിൽ സി എ എ റദ്ദാക്കുമെന്നും മോദി ആശങ്ക പങ്ക് വച്ചു. മഹാരാഷ്ട്രയിലെ കൊലാപ്പുരിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തത് സംസാരിക്കുകയായിരുന്നു നരേന്ദ്ര മോദി.

ALSO  READ:കൊച്ചിയിൽ വൻ മയക്ക്മരുന്ന് വേട്ട; 6 കോടിയിലധികം വിലമതിക്കുന്ന കൊക്കൈനുമായി കെനിയൻ പൗരൻ പിടിയിൽ

കോൺഗ്രസും ഇന്ത്യ സഖ്യവും ദക്ഷിണേന്ത്യയെ വിഭജിച്ച് പുതിയ രാജ്യം വേണമെന്നാണ് ആവശ്യപ്പെടുന്നതെന്നാണ് മോദിയുടെ ആരോപണം. ഛത്രപതി ശിവാജിയുടെ നാടിന് ഇത് അംഗീകരിക്കാൻ കഴിയുമോ എന്ന വിഭാഗീയ പടർത്തുന്ന ചോദ്യവും മോദി ഉയർത്തി.അതേസമയം തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആദ്യ നാളുകളിൽ പ്രകടമായ ആവേശവും ആത്മവിശ്വാസവും കൊലാപ്പുർ പ്രസംഗത്തിൽ പ്രകടമായി കണ്ടില്ല . വികസനവും ഗ്യാരന്റിയുമായിരുന്നില്ല പകരം പ്രതിപക്ഷത്തിന് നേരെയുള്ള ആരോപണങ്ങളായിരുന്നു പ്രസംഗത്തിലുടനീളം മുഴങ്ങി കേട്ടത്.

ദേശവിരുദ്ധ അജണ്ടകളാണ് കോൺഗ്രസ് മുന്നോട്ടു വയ്ക്കുന്നതെന്ന് ആരോപിച്ച നരേന്ദ്ര മോദി കശ്മീരിലെ പ്രത്യേക പദവി പുനഃസ്ഥാപിക്കുവാനാണ് കോൺഗ്രസ് ലക്ഷ്യമിടുന്നതെന്നും ആരോപിച്ചു. ഇന്ത്യ സഖ്യം സർക്കാർ രൂപീകരിക്കുകയാണെങ്കിൽ സി എ എ റദ്ദാക്കുമെന്നും മോദി പറഞ്ഞു. പ്രതിപക്ഷം അധികാരത്തിൽ വന്നാൽ മതത്തിൻ്റെ അടിസ്ഥാനത്തിൽ സംവരണം നൽകുന്നതിനായി ഭരണഘടനയിൽ മാറ്റം വരുത്തുമെന്നുമായിരുന്നു മോദിയുടെ ആശങ്ക പങ്ക് വച്ചത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ്‌ ഷിൻഡെ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് എന്നിവരും വേദിയിലുണ്ടായിരുന്നു.

ALSO READ: മൂന്നാം ഘട്ട തെരഞ്ഞെടുപ്പിനായുള്ള പ്രചാരണം ശക്തമാക്കി രാഷ്ട്രീയ പാർട്ടികൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News