മൂന്നാമൂഴം സ്വയം പ്രഖ്യാപിച്ച് മോദി; പ്രഖ്യാപനം G20 ഉദ്‌ഘാടനവേദിയിൽ

പൊതു തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ മൂന്നാമൂഴം സ്വയം പ്രഖ്യാപിച്ച് നരേന്ദ്രമോദി. മൂന്നാം എൻഡിഎ സർക്കാരിനെ താൻ തന്നെ നയിക്കുമെന്നും അധികാരത്തിലേറിയാൽ ജനങ്ങളുടെ സ്വപ്നം നിറവേറ്റുമെന്നും ജി20 ഉദ്‌ഘാടനവേദിയിൽ മോദി പ്രഖ്യാപിച്ചു.

ALSO READ: കണ്ണൂര്‍ വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോള്‍ പദവി; എല്‍ഡിഎഫ് പ്രതിനിധികള്‍ കേന്ദ്ര വ്യോമയാന സഹമന്ത്രിയെ കണ്ടു

അതേസമയം, പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മയായ ‘ഇന്ത്യ’യെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ പരാമർശത്തിന് മറുപടിയുമായി സിപിഐ എം ജനറൽ സെക്രട്ടറി സീതരാം യെച്ചുരി രംഗത്തെത്തി. പ്രധാനമന്ത്രിയുടെ പരാമർശം അസംബന്ധമെന്നും ഇന്ത്യൻ മുജാഹിദ്ദീനുമായി താരതമ്യപ്പെടുത്തിയത് വർഗീയ അജണ്ടയാണെന്നും വിമർശിച്ച യെച്ചൂരി മോദി എന്തിനാണ് ഇന്ത്യ എന്ന പേര് കേൾക്കുമ്പോൾ അസ്വസ്ഥനാകുന്നതെന്നും ചോദിച്ചു.

ALSO READ: വിനായകൻ ചെയ്തത് തെറ്റ്, എന്നാൽ മാധ്യമങ്ങൾ ഉമ്മൻചാണ്ടിയോട് അതിനേക്കാൾ വലിയ ക്രൂരതകൾ ചെയ്തിട്ടുണ്ടെന്ന് ഷൈൻ ടോം ചാക്കോ

പ്രതിപക്ഷ മുന്നണി ‘ഇന്ത്യ’യെ പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസങ്ങളിൽ വിമർശിച്ചിരുന്നു. ഭീകര സംഘടനകളായ പി എഫ് ഐ യും, ഇന്ത്യന്‍ മുജാഹിദിനും ഇന്ത്യ എന്ന് ഉപയോഗിച്ചു. ഇംഗ്ഗീഷ് ഈസ്റ്റ് ഇന്ത്യന്‍ കമ്പനിയിലും ഇന്ത്യയുണ്ട്. ഇതിന് സമാനമാണ് പ്രതിപക്ഷ മുന്നണിയെന്നായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here