
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനത്തിന് ട്രാഫിക് നിയമലംഘനത്തിന് ലഭിച്ച ചെലാനുകളാണ് ഇപ്പോൾ എക്സിൽ ട്രെൻഡിങ്ങ്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക ഹാൻഡിലിനെയും ബന്ധപ്പെട്ട അധികാരികളെയും ഉപയോക്താവ് നേരിട്ട് ടാഗ് ചെയ്താണ് പോസ്റ്റ് പങ്കുവെയ്ക്കപ്പെട്ടിരിക്കുന്നത്.
“പ്രിയപ്പെട്ട @narendramodi ജി, നിങ്ങളുടെ DL2CAX2964 എന്ന നമ്പറിലുള്ള വാഹനത്തിന് 3 ചലാനുകൾ ബാക്കിയുണ്ട്, ദയവായി കൃത്യസമയത്ത് ചലാൻ അടയ്ക്കുക, ഇത്തരം നിയമലംഘനങ്ങൾ ഒഴിവാക്കുക”. എന്നാണ് എക്സിൽ ചലാന്റെ ചിത്രങ്ങൾ സഹിതം പോസ്റ്റ് ചെയ്തിരിക്കുന്നത്.
Dear @narendramodi ji
— Aryan Singh (@iamAryan_17) July 1, 2025
Your Vehicle no DL2CAX2964 has 3 challans pending , kindly pay the challan on time and avoid any such violation next time
Cc: @PMOIndia @HMOIndia @dtptraffic pic.twitter.com/XMld2phm2E
പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിൽ നേരിട്ട് ഉപയോഗിക്കുന്നതാണോ. രജിസ്റ്റർ ചെയ്തിരിക്കുന്നത് പ്രധാനമന്ത്രിയുടെ പേരിലാണോ കോൺവോയ് ആയിട്ടാണെ എന്ന കാര്യമൊന്നും വ്യക്തമല്ല. ചലാനുകളെ പറ്റിയും അതിന്റെ ആധികാരികതയെ പറ്റിയും വാഹനത്തിന്റെ ഉടമസ്ഥാവകാശവും സംബന്ധിച്ചും ദില്ലി ട്രാഫിക് പൊലീസും വ്യക്തത വരുത്തിയിട്ടില്ല.
ഗതാഗത നിയമങ്ങൾ, പ്രത്യേകിച്ച് സർക്കാർ ഉദ്യോഗസ്ഥർക്കും വിഐപികൾക്കും തുല്യമായി ബാധകമാണെന്നതിനെ പറ്റിയുള്ള ചർച്ചകൾക്ക് എക്സിൽ ഈ പോസ്റ്റ് തുടക്കമിടുകയും ചെയ്തിട്ടുണ്ട്.
പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നോ (PMO) ആഭ്യന്തര മന്ത്രാലയത്തിൽ നിന്നോ (MHA) വിഷയത്തിൽ പ്രതികരണമുണ്ടായിട്ടില്ല. അവകാശവാദത്തിന്റെ സാധുതയെക്കുറിച്ച് ദില്ലി ട്രാഫിക് പൊലീസിന്റെയും പ്രതികരണമുണ്ടായിട്ടില്ല.
ആയിരക്കണക്കിന് ഷെയറുകളും ലൈക്കുകളുമാണ് ഇ പോസ്റ്റിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. പോസ്റ്റിന്റെ ആധികാരികതയും, ഉന്നത സ്ഥാനങ്ങളിൽ ഇരിക്കുന്നവർ നിയമങ്ങൾ കൃത്യമായി പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെ പറ്റിയും, ഇത്തരം പോസ്റ്റുകൾക്ക് പ്രത്യാഘാതം ഉണ്ടാകാൻ സാധ്യതയുണ്ടെന്നും മറ്റുമാണ് പോസ്റ്റിന് ലഭിക്കുന്ന പ്രധാന പ്രതികരണങ്ങൾ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here