ദില്ലി പ്രളയ ഭീഷണിയിൽ; 2 ദിവസത്തേക്ക് മോദി ഫ്രാൻസിലേക്ക്

ദില്ലിയില്‍ പ്രളയഭീഷണി മൂർധന്യാവസ്ഥയിലേക്ക് മാറിയ സാഹചര്യത്തിൽ  പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫ്രാൻസ് സന്ദർശനം വിവാദത്തില്‍. യമുന നദിയിലെ ഉയർന്ന ജലനിരപ്പ് ജനജീവിതം ഭീക്ഷണി നേരിടുന്ന സാഹചര്യത്തിൽ ബാസ്‌റ്റിൽ ഡേ പരേഡിൽ വിശിഷ്ടാതിഥിയായി പങ്കെടുക്കുവാൻ മോദി പോയത് വലിയ വിമര്‍ശനങ്ങള്‍ വിളിച്ചുവരുത്തുകയാണ്.

ALSO READ: തക്കാളി വിറ്റ പണം തട്ടിയെടുക്കാനായി ആന്ധ്രയിൽ കർഷകനെ കൊന്നു

രാജ്യതലസ്ഥാനം മുങ്ങുമ്പോ‍ഴുള്ള വിദേശ സന്ദര്‍ശനത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളും ശക്തമായി രംഗത്തെത്തിയിട്ടുണ്ട്. മണിപ്പൂരില്‍ കലാപം കത്തുമ്പോള്‍  ബിജെപി എംഎല്‍എമാരെ പോലും കാണാന്‍ കൂട്ടാക്കാതെ അമേരിക്കയില്‍ പോയത് വലിയ ചര്‍ച്ചയായിരുന്നു. ബിജെപി ഭരിക്കുന്ന സംസ്ഥാനം അശാന്തമായി തുടരുമ്പോ‍ഴും രാജ്യതലസ്ഥാനം മുങ്ങുമ്പോ‍ഴും പ്രധാനമന്ത്രിക്ക് തീരെ ആശങ്ക ഇല്ലെന്നതാണ് വിദേശ സന്ദര്‍ശനങ്ങളില്‍ നിന്ന് വ്യക്തമാകുന്നതെന്നാണ് ഉയരുന്ന ആക്ഷേപം.

ഫ്രഞ്ച് പ്രസിഡന്‍റ്  ഇമ്മാനുവൽ മാക്രോണിന്‍റെ ക്ഷണപ്രകാരം ഫ്രാൻസിലെത്തിയ മോദി ജൂലൈ 13,14 തീയതികളിള്‍ ഫ്രാന്‍സില്‍ തുടരും. ഫ്രഞ്ച് സന്ദര്‍ശനത്തിന് ശേഷം മോദി മോദി അബുദാബിയിലേക്ക് തിരിക്കും.

ALSO READ: യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ്; ഡിസിസി ആസ്ഥാനത്ത് തർക്കം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News