സംസ്ഥാനത്ത് തൊഴിലുറപ്പ് പദ്ധതിയിലും ഫണ്ട് വെട്ടിക്കുറച്ച് കേന്ദ്രം

സംസ്ഥാനത്ത് തൊഴിലുറപ്പ് പദ്ധതിയിലും വന്‍തോതില്‍ ഫണ്ട് വെട്ടിക്കുറച്ച് കേന്ദ്രസര്‍ക്കാര്‍. മൂന്നു വര്‍ഷത്തിനുള്ളില്‍ വെട്ടിക്കുറച്ചത് 400 കോടി രൂപ. തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഏറ്റവും കൂടുതല്‍ കൂലി നല്‍കുന്ന കേരളത്തിന് കേന്ദ്രവിഹിതം വെട്ടിക്കുറച്ചത് വലിയ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

Also Read : കൊച്ചിയെ ലോകോത്തര നിലവാരത്തിലെത്തിക്കാനുള്ള മാസ്റ്റർ പ്ലാൻ അംഗീകരിച്ച് കോർപറേഷൻ കൗൺസിൽ

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിപ്രകാരം കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കിവരുന്ന തുകയുടെ കണക്കുകളാണ് വിവരാവകാശ രേഖയിലൂടെ പുറത്തുവന്നിരിക്കുന്നത്.തൊഴിലുറപ്പ് പദ്ധതിയില്‍ കേന്ദ്രം കേരളത്തോട് കാണിക്കുന്ന വിവേചനം ഈ കണക്കുകളില്‍ നിന്ന് വ്യക്തം.2020 -21 വര്‍ഷങ്ങളില്‍ തൊഴിലുറപ്പ് പദ്ധതി വിഹിതമായി കേന്ദ്രം കേരളത്തിന് നല്‍കിയത് 3356 കോടി രൂപയായിരുന്നെങ്കില്‍ തൊട്ടടുത്ത വര്‍ഷം 3030 കോടിയായി കുറച്ചു.

നടപ്പുവര്‍ഷം നല്‍കിയതാകട്ടെ 2936 കോടി രൂപയും.അതായത് മൂന്നുവര്‍ഷംകൊണ്ട് വെട്ടിക്കുറച്ചത് 400 കോടി രൂപ.മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് തൊഴിലാളികള്‍ക്ക് ഏറ്റവും കൂടുതല്‍ കൂലി നല്‍കുന്ന കേരളത്തിന് കേന്ദ്രവിഹിതം വന്‍തോതില്‍ വെട്ടിക്കുറച്ചത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.കേന്ദ്രഗ്രാമവികസന മന്ത്രാലയത്തില്‍ നിന്നു ലഭിച്ച വിവരാവകാശ രേഖയിലാണ് കണക്കുകള്‍ വ്യക്തമാക്കിയിരിക്കുന്നത്.

Also Read : മന്ത്രി മുഹമ്മദ് റിയാസിനെതിരെയുള്ള പരാമർശം: കേന്ദ്രമന്ത്രി വി മുരളീധരനോട് ചോദ്യങ്ങൾ ഉന്നയിച്ച് മന്ത്രി വി ശിവൻകുട്ടി

2020 -21 വര്‍ഷങ്ങളില്‍ തൊഴിലുറപ്പ് പദ്ധതിക്കായി കേന്ദ്രസര്‍ക്കാര്‍ ചെലവഴിച്ചത് എണ്‍പത്തിരണ്ടായിരത്തി രണ്ടുരൂപയാണ്.എന്നാല്‍ തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ 73,582 ആയും പിന്നീട് 63,704 രൂപയായും കുറച്ചു.കേരളമുള്‍പ്പടെ വിവിധ സംസ്ഥാനങ്ങള്‍ക്കുള്ള കേന്ദ്രവിഹിതം കുറഞ്ഞപ്പോള്‍ തമിഴ്‌നാട്,ബിഹാര്‍,അരുണാചല്‍പ്രദേശ്,മണിപ്പൂര്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ക്കുമാത്രമാണ് വിഹിതം അല്‍പ്പമെങ്കിലും വര്‍ധിപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News