‘എൻഡിഎ ഇതര കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ ഇന്ത്യയുടെ ഭാഗമല്ലെന്ന മനോഭാവമാണ് മോദി സർക്കാരിന്’: എം എ ബേബി

MA-Baby-press-meet-cpim

എൻഡിഎ ഇതര കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ ഇന്ത്യയുടെ ഭാഗമല്ലെന്ന മനോഭാവമാണ് മോദി സർക്കാരിനെന്ന് സിപിഐ എം ജനറൽ സെക്രട്ടറി എംഎ ബേബി. പഹൽഗ്രാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ പ്രത്യേക പാർലമെൻ്റ് സമ്മേളനം ചേരാതെ എൻഡിഎ മുഖ്യമന്ത്രിമാരുടെ മാത്രം യോഗം വിളിച്ച നടപടി ഇതിൻ്റെ ഉദാഹരണമാണെന്നും എം എ ബേബി പറഞ്ഞു. കണ്ണൂരിൽ കോൺഗ്രസ്സ് എസ് പുനഃസ്ഥാപന വാർഷിക സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗുരുതര സുരക്ഷ വീഴ്ചയാണ് പഹൽഗാമിൽ ഉണ്ടായതെന്ന് എം എ ബേബി പറഞ്ഞു. അതിർത്തി കടന്ന് നൂറിലധികം കിലോമീറ്റർ താണ്ടിയെത്താൻ ഭീകരർക്ക് എങ്ങനെകഴിഞ്ഞു എന്നത് ഉത്തരമില്ലാത്ത ചോദ്യമായി അവശേഷിക്കുന്നു.പെട്ടന്നുള്ള ആക്രമണമല്ല ഉണ്ടായത്, സമയമെടുത്താണ് ഭീകരർ 26 പേരുടെ ജീവനെടുത്ത്. ആക്രമണത്തിന് ശേഷം തീവ്രവാദികൾ രക്ഷപെടുകയും ചെയ്തു. കേന്ദ്ര ഭരണപ്രദേശമായ ജന്മുകാശ്മീരിൽ മോഡിയുടെ നിയന്ത്രണത്തിലുള്ള സുരക്ഷാ സംവിധാനത്തിൻ്റെ വീഴ്ചയാണിതെന്നും എം എ ബേബി പറഞ്ഞു. പ്രത്യോക പാർലമെൻ്റ് സമ്മേളനം വിളിക്കണമെന്ന പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം പരിഗണിക്കാത്ത മോദി എൻഡിഎ മുഖ്യമന്ത്രിമാരുടെ മാത്രം യോഗം വിളിച്ചത് വിവേചനമാണെന്നും സിപിഐ എം ജനറൽ സെക്രട്ടറി പറഞ്ഞു.

Also Read: ‘പോരാളിയായ ബഹുമുഖ പ്രതിഭ’; 5ാം ചരമ വാർഷികത്തിൽ എംപി വീരേന്ദ്രകുമാറിനെ അനുസ്മരിച്ച് എം എ ബേബി

കോൺഗ്രസ്സ് എസ് പുനഃസ്ഥാപന വാർഷികാഘോഷത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു എം എ ബേബി. കോൺഗ്രസ്സ് എസ് സംസ്ഥാന പ്രസിഡന്റും മന്ത്രിയുമായ കടന്നപ്പള്ളി രാമചന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ദേശീയ സെക്രട്ടറി ഉമേഷ് ചന്ദ്ര ശർമ്മ മുഖ്യ പ്രഭാഷണം നടത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News