കോർപ്പറേറ്റ് കിട്ടാക്കടം: പത്ത് വർഷത്തിനിടെ മോദി സർക്കാർ എഴുതിത്തള്ളിയത് 8.26 ലക്ഷം കോടി

NARENDRA MODI

പത്ത് വർഷത്തിനിടെ മോദി സർക്കാർ എഴുതിത്തള്ളിയത് 8.26 ലക്ഷം കോടിയുടെ കോർപ്പറേറ്റ് കടം. കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമനാണ് ഇക്കാര്യം അറിയിച്ചത്. ലോക്സഭയിൽ സിപിഐഎം എംപി അമ്രാറാമിൻ്റെ ചോദ്യത്തിനാണ് നിർമലാ സീതാരാമൻ മറുപടി നൽകിയത്.

ഇതേ കാലയളവിൽ വൻകിട വ്യവസായികളുടെയും സേവനദാതാക്കളുടെയും 8.26 ലക്ഷംകോടിയുടെ കിട്ടാക്കടവും എഴുതിത്തള്ളിയതായി  നിർമലാസീതാരാമൻ ലോക്‌സഭയെ അറിയിച്ചു. എന്നാൽ വായ്‌പകളുടെ രൂപത്തിൽ പൊതുമുതൽ കൊള്ളയടിച്ച കോർപറേറ്റുകളുടെ വിശദാംശങ്ങളും തേടിയിരുന്നെങ്കിലും വിവരങ്ങൾ കൈമാറാൻ കേന്ദ്രസർക്കാർ തയ്യാറായില്ല.

ALSO READ; കണക്ക് ശരിയാകുന്നില്ലലോ പരമുപിള്ളേ..; മാസ ശമ്പളം 20 ലക്ഷം; വാർഷിക പ്രതിഫലം 26 കോടി; ഒടുവിൽ

2018-2019, 2019-2020, 2020-2021 വർഷങ്ങളിൽ രണ്ട്‌ ലക്ഷം കോടിക്ക്‌ മുകളിലുള്ള കിട്ടാക്കടങ്ങളാണ്‌ ബാങ്കുകൾ എഴുതിത്തള്ളിയത്‌. 2018-2019ൽ 2,36,265 കോടി, 2019-2020ൽ 2,34,170 കോടി, 2020-2021ൽ 2,04,272 കോടി എന്നിങ്ങനെയാണ് കോർപ്പറേറ്റുകൾക്കുള്ള സഹായം. കിട്ടാക്കടങ്ങൾ എഴുതിത്തള്ളിയെന്ന്‌ പറയുന്നതിലൂടെ മുഴുവൻ ബാധ്യതയും ഒറ്റയടിക്ക്‌ ഒഴിവാക്കിയെന്ന്‌ അർത്ഥമില്ലെന്ന്‌ കേന്ദ്രസർക്കാർ അവകാശപ്പെട്ടു.

ബിജെപി സർക്കാർ കോർപ്പറേറ്റുകൾക്ക് വൻ തോതിൽ നികുതിയിളവ് നൽകുന്നു എന്ന  പ്രതിപക്ഷ ആരോപണം ശരിവയ്ക്കുന്നതാണ് കേന്ദ്ര ധനമന്ത്രിയുടെ മറുപടി.അതേസമയം പൊതുമുതൽ കൊള്ളയടിച്ച കോർപ്പറേറ്റുകളുടെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ കേന്ദ്ര സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News