ലോക്സഭാ തെരഞ്ഞെടുപ്പ്; പരസ്യങ്ങൾക്കായി പൊതുഖജനാവിൽ നിന്ന് കോടികൾ ചെലവഴിച്ച് മോദി സർക്കാർ

നരേന്ദ്ര മോദി സര്‍ക്കാര്‍ പൊതുഖജനാവില്‍ നിന്നും പരസ്യങ്ങള്‍ക്കായി ചെലവാക്കിയത് കോടികള്‍. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ പരസ്യങ്ങള്‍ക്കായി 3020 കോടി രൂപ ചെലവഴിച്ചതായി സെന്റര്‍ ഫോര്‍ മീഡിയ സ്റ്റഡീസ് റിപ്പോര്‍ട്ട്. 2024 ലെ പൊതു തിരഞ്ഞെടുപ്പ് ക്യാംപെയിനായി നീക്കി വെച്ചിരിക്കുന്നത് ഒരു ലക്ഷം കോടി രൂപയെന്നും റിപ്പോര്‍ട്ടുകള്‍. ഇലക്ടറല്‍ ബോണ്ടുകള്‍ വഴിയും മറ്റും കോടികള്‍ സമാഹരിച്ച ബിജെപി, കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികള്‍ ചൂണ്ടിക്കാട്ടി പ്രചരണം നടത്താനും പരസ്യങ്ങള്‍ക്കും പൊതുഖജനാവ് ധൂര്‍ത്തടിച്ചതായി വ്യക്തമാക്കുന്ന കണക്കുകളാണ് പുറത്തുവരുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, നരേന്ദ്ര മോദി സര്‍ക്കാര്‍ ചെലവഴിച്ച പരസ്യത്തുകകള്‍ ഞെട്ടിക്കുന്നതാണ്.

Also Read: തിരുവനന്തപുരം മംഗലപുരത്ത് വാഹന ഷോറൂമിൽ തീപിടിത്തം

2018 മുതല്‍ 2023 വരെ കേന്ദ്ര സര്‍ക്കാര്‍ പരസ്യങ്ങള്‍ക്കായി 3,020 കോടി രൂപ ചെലവഴിച്ചതായി ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. അച്ചടി, ഇലക്ട്രോണിക് മാധ്യമങ്ങളിലെ പരസ്യങ്ങള്‍ക്കാണ് പൊതുഖജനാവിലെ പണം യഥേഷ്ടം ഉപയോഗിച്ചത്. തെരഞ്ഞെടുപ്പ് വര്‍ഷമായാല്‍ ഈ തുക ഇരട്ടിയാകും. 2018-19 തെരഞ്ഞെടുപ്പ് വര്‍ഷത്തില്‍ പരസ്യങ്ങള്‍ക്ക് ചെലവഴിച്ച തുക 1179 കോടി രൂപയാണ്. 2019 തിരഞ്ഞെടുപ്പില്‍ ബിജെപിയും കോണ്‍ഗ്രസും പ്രഖ്യാപിച്ച ഔദ്യോഗിക ചെലവ് യഥാക്രമം 1,264 കോടി രൂപയും 820 കോടി രൂപയുമാണ്. എന്നാല്‍, സെന്റര്‍ ഫോര്‍ മീഡിയ സ്റ്റഡീസിന്റെ റിപ്പോര്‍ട്ട് പ്രകാരം രാഷ്ട്രീയ പാര്‍ട്ടികള്‍ ഏകദേശം 50,000 കോടി രൂപ ചെലവഴിച്ചുവെന്നതാണ്. ഈ തുകയുടെ 50% ബിജെപിയും 20% കോണ്‍ഗ്രസ്സും ചെലവഴിച്ചു. ഈ പണത്തിന്റെ 35% പ്രചാരണങ്ങള്‍ക്കായി ചെലവഴിച്ചതാണെങ്കില്‍ 25% അനധികൃതമായി വോട്ടര്‍മാര്‍ക്കിടയില്‍ വിതരണം ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്.

Also Read: പത്തനംതിട്ടയിൽ വില്ലേജ് ഓഫീസർ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

ഫണ്ടിംഗില്‍ ഭൂരിഭാഗവുമാകട്ടെ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളില്‍ നിന്നും വ്യവസായികളില്‍ നിന്നുമാണ്. നിലവിലെ സാഹചര്യത്തില്‍ വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ ഒരു ലക്ഷം കോടി രൂപ ചെലവാകുമെന്നാണ് സിഎംഎസ് കണക്കാക്കുന്നത്. 2004ലെ ലോക്സഭയിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിന് മുമ്പ് ഭാരതീയ ജനതാ പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ‘ഇന്ത്യ തിളങ്ങുന്നു’ എന്ന ടാഗ് ലൈനോടെയുളള പരസ്യത്തിന് മാത്രം 150 കോടിയാണ് ചെലവഴിച്ചത്. അതുകൊണ്ട് തന്നെ ഇത്തവണ ഹാട്രിക് വിജയം തേടിയിറങ്ങുന്ന മോദി സര്‍ക്കാരിന്റെ പരസ്യപ്രചരണം ഒരുലക്ഷം കോടി കവിയുമെന്ന് സിഎംഎസ് കണക്കുകള്‍ നിരത്തി ചൂണ്ടിക്കാട്ടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News