ശബരിമലയും തൃശൂർ പൂരവും ഉയർത്തിക്കാട്ടി പ്രസംഗം; ഹിന്ദുത്വം ആളിക്കത്തിച്ച് മോദി

കേരളത്തിൽ ഹിന്ദുത്വ വികാരം ആളിക്കത്തിച്ച് ലോകസഭ തിരഞ്ഞെടുപ്പിൽ വോട്ട് പിടിക്കാനുള്ള ശ്രമങ്ങൾക്ക് തൃശൂരിൽ തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. ക്ഷേത്രങ്ങളെ സർക്കാർ കൊള്ളയടിക്കുന്നു എന്ന ആരോപണം കൂടാതെ തൃശ്ശൂർ പൂരത്തിൽ നടന്നത് രാഷ്ട്രീയ കളിയാണെന്നും നരേന്ദ്രമോദി ആരോപിച്ചു. ലോകസഭാ തിരഞ്ഞെടുപ്പിൽ തൃശ്ശൂരിലെ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപി തന്നെയെന്ന സൂചനയും സമ്മേളനവും റോഡ് ഷോയും.

Also Read: സംസ്ഥാന സ്കൂൾ കലോത്സവം; സൗജന്യ ഓട്ടോ സർവീസ് മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു

വരുന്ന ലോകസഭ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപിക്ക് വേണ്ടി സ്ത്രീ വോട്ടുകൾ ഉറപ്പിക്കാനുള്ള പരിപാടിയായിരുന്നു തൃശ്ശൂരിലെ മഹിളാ സമ്മേളനം. നരേന്ദ്രമോദിയെ കൊണ്ട് തൃശ്ശൂർ പൂരം വിവാദം ഇന്നത്തെ വേദിയിൽ അവതരിപ്പിച്ച് ലോകസഭാ തിരഞ്ഞെടുപ്പ് വരെ നീട്ടിക്കൊണ്ടുപോകാം എന്നതായിരുന്നു ബിജെപിയുടെ അജണ്ട. മുഖ്യമന്ത്രിയുടെ ഇടപെടലോടെ ഈ നീക്കം പൊളിഞ്ഞെങ്കിലും തൃശൂർ പൂരം വിഷയം വിട്ടു കളയാൻ ബിജെപി തയ്യാറായിട്ടില്ല എന്നാണ് പ്രധാനമന്ത്രിയുടെ പ്രസംഗം നൽകുന്ന സൂചന. തൃശ്ശൂർ പൂരം ശബരിമല വിഷയങ്ങൾ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി വോട്ടു പിടിക്കാനുള്ള ശ്രമങ്ങൾക്ക് നരേന്ദ്രമോദി തന്നെ തുടക്കമിട്ടു. ക്ഷേത്രങ്ങളെയും ഉത്സവങ്ങളെയും കൊള്ളയടിക്കുള്ള മാധ്യമമായി ഉപയോഗിക്കുന്നു എന്നും തൃശ്ശൂർ പൂരത്തിൽ നടന്നത് രാഷ്ട്രീയ കളിയാണെന്നും നരേന്ദ്രമോദി ആരോപിച്ചു.

Also Read: മഹോത്സവമായി മാറി നവകേരള സദസിന്റെ അവസാന വേദികള്‍; കേരളം കണ്ടത് ജനപങ്കാളിത്തത്തിന്റെ മഹാപ്രവാഹം

രാജ്യത്തെ സ്ത്രീകളുടെ പ്രശ്നങ്ങളെല്ലാം പരിഹരിച്ചത് തന്റെ സർക്കാരാണ് എന്ന അവകാശ വാദവും നരേന്ദ്രമോദി ഉന്നയിച്ചു. സ്വയം പുകഴ്ത്തിക്കൊണ്ട് കൂടിയായിരുന്നു പ്രസംഗം. കുടിവെള്ള കണക്ഷനും ഗ്യാസ് കണക്ഷനും ഉൾപ്പെടെ സ്ത്രീകളുടെ പ്രശ്നങ്ങളെല്ലാം പരിഹരിച്ചെന്നും എല്ലാം മോദിയുടെ ഗ്യാരണ്ടി ആണെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു. മോദിയുടെ ഗ്യാരണ്ടി എന്ന വാക്ക് പലതവണ പ്രസംഗത്തിൽ ആവർത്തിക്കുകയും ചെയ്തു. ഇന്ത്യ മുന്നണിയെ കേരളത്തിൽ ബിജെപി തോൽപ്പിക്കും എന്നും മോദി പറഞ്ഞു. സ്ത്രീശാക്‌തീകരണത്തിന്റെ ഭാഗമായുള്ള മഹിളാ സമ്മേളനം എന്നായിരുന്നു പേരെങ്കിലും ലോകസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള ബിജെപിയുടെ കേരളത്തിലെ ആദ്യത്തെ പ്രചരണ പരിപാടിയായി തൃശൂരിലെ സമ്മേളനം മാറി. റോഡ് ഷോയിൽ പ്രധാനമന്ത്രിയുടെ വാഹനത്തിൽ സുരേഷ് ഗോപിയെ ഒപ്പം നിർത്തിയതും തെരഞ്ഞെടുപ്പ് പ്രചാരണ തന്ത്രത്തിന്റെ ഭാഗമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News