രണ്ട് ദിവസത്തെ കേരള സന്ദർശനത്തിനായി പ്രധാനമന്ത്രി ഇന്ന് കൊച്ചിയിൽ

രണ്ടു ദിവസത്തെ കേരള സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കൊച്ചിയിൽ എത്തും. വൈകിട്ട് 5മണിയോടെ കൊച്ചി നേവൽ ബേസിൽ എത്തുന്ന പ്രധാന മന്ത്രി വൈകിട്ട് ആറ് മണിക്ക് കൊച്ചി മഹാരാജാസ് കോളേജ് പരിസരത്തു നിന്ന് ആരംഭിക്കുന്ന റോഡ് ഷോയിൽ പങ്കെടുക്കും.റോഡ് ഷോ നടക്കുന്നതിനാൽ വൈകിട്ട് ആറു മുതൽ രാജേന്ദ്ര മൈതാനി മുതൽ ഗസ്റ്റ് ഹൗസ് വരെ വലിയ സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

Also Read: ദേശീയപാത അതോറിറ്റി നിര്‍മിച്ച പാലങ്ങളെ താങ്ങുന്നത് വെറും കമ്പികള്‍; കോതാട് മൂലംപിള്ളി, മൂലംപിള്ളി മുളവുകാട് പാലങ്ങളിലേത് ‘അപകട’ യാത്ര;

അടുത്ത ദിവസം രാവിലെ ഗുരുവായൂരിൽ ബിജെപി നേതാവ് സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കും. തുടർന്ന് തൃപ്രയാർ ക്ഷേത്രം സന്ദർശിച്ച് മടങ്ങിയെത്തുന്ന പ്രധാന മന്ത്രി കൊച്ചിൻ ഷിപ് യാർഡിന്റെ പുതിയ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കും. വൈകിട്ട് മറൈൻ ഡ്രൈവിൽ നടക്കുന്ന പാർട്ടി ഭാരവാഹികളുടെ സംഗമത്തിലും പങ്കെടുത്ത ശേഷമാകും പ്രധാനമന്ത്രി മടങ്ങുക.

Also Read: കെ ഫോൺ വിഷയം; ഹൈക്കോടതിയിൽ നിന്നും പ്രതിപക്ഷ നേതാവിന് ലഭിച്ചത് സമാനതകളില്ലാത്ത തിരിച്ചടി

സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് പ്രധാനമന്ത്രി നാളെ ഗുരുവായൂരിൽ എത്തുന്നതിന്റെ പേരിൽ ഇന്നു മുതൽ തന്നെ ക്ഷേത്രത്തിൽ നിയന്ത്രണം തുടങ്ങി. ഇന്നു രാവിലെ ക്ഷേത്ര ദർശനത്തിനായി ആരെയും പ്രവേശിപ്പിച്ചിട്ടില്ല. നടപന്തലിൽ പോലും പ്രവേശനം നൽകാതെ ക്ഷേത്രത്തിലേക്കുള്ള കവാടങ്ങളെല്ലാം അടച്ചിട്ടിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News