
ത്രിഭാഷ നയത്തില്‍ വിവാദങ്ങള്‍ കൊടുംപിരികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെതിരെ പരിഹാസവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. പുതിയ പാമ്പന്‍ പാലത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച ശേഷം സംസാരിക്കുകയായിരുന്നു മോദി.
തമിഴ്‌നാട്ടിലെ നേതാക്കള്‍ തനിക്ക് സ്ഥിരമായി കത്തുകള്‍ അയക്കുന്നതില്‍ ഒന്നില്‍ പോലും തമിഴിലല്ല ഒപ്പുവയ്ക്കുന്നതെന്നാണ് മോദിയുടെ പരിഹാസം. അതില്‍ തനിക്ക് പലപ്പോഴും അമ്പരപ്പ് തോന്നിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. അതിനാല്‍ കുറഞ്ഞത് ഒപ്പെങ്കിലും തമിഴിലാക്കണമെന്ന് താന്‍ അപേക്ഷിക്കുകയാണെന്നും മോദി പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ ആഗോള തലത്തില്‍ തമിഴ്‌നാടിന്റെ സംസ്‌കാരം പ്രചരിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും പറഞ്ഞ മോദിയോട് സമൂഹമാധ്യമങ്ങളിലൂടെ പലരും കൃത്യമായ മറുപടിയും നല്‍കുന്നുണ്ട്. ഒരു ഭാഷയ്ക്കും തങ്ങള്‍ എതിരല്ലെന്നും അടിച്ചേല്‍പ്പിക്കുന്നതിനെയാണ് എതിര്‍ത്തതെന്നുമാണ് പലരും സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. ഇത് മനസിലാകാത്തത് തങ്ങളുടെ കുറ്റമല്ലെന്നും പലരും ചൂണ്ടിക്കാട്ടുന്നുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


