
ഈ വർഷത്തെ ഫിഫ ലോകകപ്പിനുള്ള 26 അംഗ ടീമിനെ പ്രഖ്യാപിച്ച് സ്ലാവിക് ശക്തികളായ ക്രൊയേഷ്യ. പരിചയസമ്പന്നരെയും യുവതാരങ്ങളെയും ഉൾപ്പെടുത്തി ഒരുക്കിയ ഇതിഹാസതാരവും മിഡ്ഫീൽഡറുമായ ലൂക്ക മോഡ്രിച്ച് ആണ്.
40-ാം വയസിലും ദേശീയ ടീമിന്റെ പ്രധാന താരമായി തുടരുന്ന മോഡ്രിച് ഇതിനു മുൻപ് നാല് ലോകകപ്പുകളിൽ കളിച്ചിട്ടുണ്ട്. 2018 ലെ ബാലൺ ഡി ഓർ നേടിയ താരം തന്റെ അവസാന ലോകകപ്പിനാണ് ഇറങ്ങുന്നതെന്നാണ് പൊതുവെയുള്ള വിശ്വാസം.
Also Read: ഡീസൽ ക്ഷാമത്തിലും വില വർധനവിലും തളർന്ന് മത്സ്യത്തൊഴിലാളികൾ; മത്സ്യബന്ധന മേഖല പ്രതിസന്ധിയിൽ
സ്ലാറ്റ്കോ ഡാലിക് പരിശീലിപ്പിക്കുന്ന സംഘത്തിൽ പരിചയസമ്പന്നരായ ഇവാൻ പെരിസിച്ച്, ആന്ദ്രെ ക്രാമാരിച്ച്, മാറ്റിയോ കോവാസിച് എന്നിവരും ഇടം നേടിയിട്ടുണ്ട്. കൂടാതെ , ലൂക്ക സുസിച്ച്, പെറ്റർ സുസിച്ച് മുതലായ യുവതാരങ്ങളും ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്. 2018-ൽ ഫൈനലിലും 2022ൽ സെമിയിലും കളിച്ച ടീം ഇത്തവണ ഗ്രൂപ്പ് ഘട്ടത്തിൽ ഇംഗ്ലണ്ട് , പനാമ , ഘാന എന്നെ ടീമുകളെ നേരിടും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

