
ലിവര്‍പൂള്‍ ഫോര്‍വേഡ് മുഹമ്മദ് സലായെ ഫുട്‌ബോള്‍ റൈറ്റേഴ്സ് അസോസിയേഷന്‍ (FWA) ഫുട്ബോളർ ഓഫ് ദ ഇയറായി തെരഞ്ഞെടുത്തു. എല്ലാ മത്സരങ്ങളിലുമായി 33 ഗോളുകളും 23 അസിസ്റ്റുകളുമായി ലിവര്‍പൂളിന്റെ പ്രീമിയര്‍ ലീഗ് കിരീട വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചയാളാണ് സലായെന്ന് എഫ് ഡബ്ല്യു എ വിലയിരുത്തി.
ഇംഗ്ലണ്ടിലുടനീളമുള്ള നൂറുകണക്കിന് മാധ്യമ പ്രവര്‍ത്തകരാണ് ഈ അവാര്‍ഡിനായി വോട്ട് ചെയ്യുന്നത്. ഇത് മൂന്നാം തവണയാണ് ഈ പുരസ്കാരം സലാ നേടുന്നത്. 2017-18 ലും 2021-22 ലും പ്ലെയര്‍ ഓഫ് ദ ഇയര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഈ സീസണില്‍ ആര്‍നെ സ്ലോട്ടിന്റെ ടീമിനായി ലീഗ് മത്സരങ്ങൾ കളിച്ചു ഈ ഈജിപ്ഷ്യൻ താരം. ലിവർപൂളുമായി രണ്ട് വര്‍ഷത്തെ കരാര്‍ നീട്ടുകയും ചെയ്തു.
32-കാരനാണ് സലാ. സഹതാരങ്ങളായ വിര്‍ജില്‍ വാന്‍ ഡിജ്, റയാന്‍ ഗ്രാവന്‍ബെര്‍ച്ച്, ആഴ്സണല്‍ മിഡ്ഫീല്‍ഡര്‍ ഡെക്ലാന്‍ റൈസ്, ന്യൂകാസില്‍ യുണൈറ്റഡ് സ്ട്രൈക്കര്‍ അലക്സാണ്ടര്‍ ഇസാക് എന്നിവരെ മറികടന്നാണ് ഈ വര്‍ഷത്തെ പുരസ്‌കാരം നേടിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

