താമരശേരിയില്‍ മുഹമ്മദ് ഷാഫിയെ തട്ടിക്കൊണ്ടുപോയ സംഭവം, ഒരാള്‍ അറസ്റ്റില്‍

താമരശ്ശേരി പരപ്പന്‍പൊയില്‍ സ്വദേശി മുഹമ്മദ് ഷാഫിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. താമരശ്ശേരി കുടുക്കിലുമ്മാരം വെങ്കണക്കല്‍ മുഹമ്മദ് ശിബില്‍ ആണ് താമരശ്ശേരി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. സംഭവത്തില്‍ ശിബിലിന് പങ്കുണ്ടെന്ന സംശയത്തെ തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചരുന്നു.

ഇന്നലെ വൈകിട്ട് ആണ് ശിബില്‍ താമരശ്ശേരി പൊലീസില്‍ ഹാജരായത്. ഷാഫിയുടെ വിവരങ്ങള്‍ ക്വൊട്ടേഷന്‍ സംഘത്തിന് ചോര്‍ത്തി കൊടുത്തത് ശിബില്‍ ആണെന്നാണ് വിവരം. കേസില്‍ പത്താം പ്രതിയായാണ് ശിബിലിനെ ഉള്‍പ്പെടുത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here