ഏറെ നാളുകള്‍ക്കുശേഷം മകളെ കണ്ട് ഷമ്മി; കണ്ണു നനയ്ക്കുന്ന ദ്യശ്യം, വീഡിയോ

സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത് ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയും മകള്‍ ഐറയുമൊത്തുള്ള ദൃശ്യങ്ങളാണ്.മുന്‍ ഭാര്യ ഹസിന്‍ ജഹാനില്‍ പിറന്ന മകള്‍ ഐറയുമായി ദീര്‍ഘകാലത്തിനു ശേഷമാണ് മുഹമ്മദ് ഷമി കണ്ടുമുട്ടിയത്. ഇരുവരുമായുള്ള വിവാഹബന്ധം വേര്‍പ്പെട്ടതിന് ശേഷം ഐറ, ഹസിന്‍ ജഹാനൊപ്പമാണ് താമസം. നീണ്ട കാലത്തിനു ശേഷം ഷമിയും ഐറയും കഴിഞ്ഞ ദിവസമാണ് കണ്ടുമുട്ടിയത്.

ALSO READ :സോഷ്യല്‍ മീഡിയക്ക് പുത്തന്‍ വിഭവമായി ബാബര്‍ അസം; പാതിരാ രാജിയില്‍ റോസ്റ്റിംഗ്
മകള്‍ക്കൊപ്പം ഷോപ്പിങ്ങിന് പോകുന്നത് ഉള്‍പ്പെടെയുള്ള ദൃശ്യങ്ങളാണ് മുഹമ്മദ് ഷമി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. ‘നീണ്ട കാലത്തിനു ശേഷം അവളെ വീണ്ടും കണ്ടുമുട്ടിയപ്പോള്‍ സമയം പോലും നിലച്ചുപോയി. എനിക്കു നിന്നോടുള്ള സ്‌നേഹം വാക്കുകള്‍കൊണ്ട് പറഞ്ഞറിയിക്കാനാകില്ല.’ വിഡിയോ പങ്കുവച്ച് ഷമി കുറിച്ചത്‌ന ഇങ്ങനെയാണ്.

മുഹമ്മദ് ഷമിയും ഭാര്യ ഹസിന്‍ ജഹാനും വര്‍ഷങ്ങളായി പിരിഞ്ഞാണ് താമസം. ഹസിന്‍ ജഹാനെ 2014 ജൂണ്‍ ആറിനാണ് മുഹമ്മദ് ഷമി വിവാഹം ചെയ്തത്. 2012ലെ ഐപിഎല്‍ കാലത്താണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്. ഈ പരിചയം പ്രണയമായി വളര്‍ന്നാണ് വിവാഹത്തിലെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News