ബ്രേക്ക് ദി ചെയിൻ ക്യാമ്പെയിനിനെതിരെയുള്ള പ്രചാരണങ്ങളിൽ പ്രതികരിച്ച് അന്നത്തെ എക്സിക്യൂട്ടീവ് ഡയറക്ടർ

break the chain

ബ്രേക്ക് ദി ചെയിൻ ക്യാമ്പെയിനിനെതിരെ വരുന്ന പ്രചാരണങ്ങൾക്കെതിരെ പ്രതികരണവുമായി അന്നത്തെ എക്സിക്യൂട്ടീവ് ഡയറക്ടർ മുഹമ്മദ് അഷീൽ. കോവിഡ് മഹാമാരി സമയത്ത് ഒരു പൊതുജനാരോഗ്യ പ്രവർത്തകൻ എന്ന രീതിയിൽ ആ സാഹചര്യം ആവശ്യപ്പെട്ട എല്ലാ നടപടികളും പൂർണ്ണമായി ആത്മാർത്ഥതയോടെ സ്വന്തം നഷ്ടങ്ങൾ ഒന്നും വകവെക്കാതെ ഉത്തരവാദിത്വത്തോടെ പൂർണ്ണമായും നിയമവിധേയമായി ചെയ്യാനും ആ ചരിത്ര നിയോഗത്തിൽ പങ്കാളിയാവാൻ സാധിച്ചു എന്നതിലും പൂർണ്ണമായിട്ടും അഭിമാനിക്കുന്നുവെന്ന് അദ്ദേ​ഹം പറഞ്ഞു.

തനിക്കെതിരെ വരുന്ന വാർത്തകളിൽ കൂടുതൽ പ്രതികരിക്കാൻ ഇല്ലെന്നും നിലവിലെ ജോലിയിലെ സ്വഭാവം അതിന് അനുവദിക്കുന്നില്ലെന്നും അദ്ദേ​ഹം പറയുന്നു. അന്വേഷണങ്ങൾ നടക്കട്ടെ. അത് പൂർണ്ണമായും സ്വാഗതം ചെയ്യുന്നുവെന്നും മുഹമ്മദ് അഷീൽ ഫെയ്സ്ബുക്കിൽ കുറിച്ചു.

Also read:തകർക്കാനോ ഉദ്ദേശം? കിഫ്ബിയുടെ പ്രവർത്തനം പഠിക്കാൻ കമ്മിറ്റിയെ നിയോഗിച്ച് യുഡിഎഫ് സർക്കാർ

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം

കോവിഡ് മഹാമാരി കാലത്ത് സാമൂഹ്യ സുരക്ഷാ മിഷന് മുൻകൈയെടുത്തു നടപ്പിലാക്കിയ ബ്രേക്ക് ദ ചെയിൻ ക്യാമ്പയിൻ സംബന്ധിച്ച് അന്നത്തെ എക്സിക്യൂട്ടീവ് ഡയറക്ടർ ആയിരുന്ന എനിക്കെതിരെ വാർത്തകൾ വരുന്ന സാഹചര്യത്തിൽ അതിനോട് പ്രതികരിക്കാൻ വേണ്ടി എന്റെ സുഹൃത്തുക്കൾ ആവശ്യപ്പെടുന്നുണ്ട്.
എന്നാൽ എന്റെ ഇപ്പോഴത്തെ ജോലിയുടെ സ്വഭാവമനുസരിച്ച് അതിൽ പ്രതികരണം നടത്താൻ നിർവാഹമില്ലാത്ത ഒരവസ്ഥയാണ്. എന്നോട് പൊറുക്കുക. എന്നിരുന്നാലും ഒരു കാര്യം ഞാൻ ഉറപ്പിച്ചു പറയുന്നു.
കോവിഡ് മഹാമാരി സമയത്ത് ഒരു പൊതുജനാരോഗ്യ പ്രവർത്തകൻ എന്ന രീതിയിൽ ആ സാഹചര്യം ആവശ്യപ്പെട്ട.എല്ലാ നടപടികളും പൂർണ്ണമായി ആത്മാർത്ഥതയോടെ സ്വന്തം നഷ്ടങ്ങൾ ഒന്നും വകവെക്കാതെ ഉത്തരവാദിത്വത്തോടെ പൂർണ്ണമായും നിയമവിധേയമായി ചെയ്യാനും ആ ചരിത്ര നിയോഗത്തിൽ പങ്കാളിയാവാൻ സാധിച്ചു എന്നതിലും പൂർണ്ണമായിട്ടും അഭിമാനിക്കുന്ന ഒരു വ്യക്തിയാണ്.
എന്നെ പോലെ തന്നെ എന്റെ ടീമിലെ എല്ലാവരും. A truly committed team that any officer would dream of having.
അന്വേഷണങ്ങൾ നടക്കട്ടെ. അത് പൂർണ്ണമായും സ്വാഗതം ചെയ്യുന്നു. കൂടുതലൊന്നും പറയുന്നില്ല.
I am sure history would be kinder to us.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News