‘ബിരിയാണി പലപ്പോഴും ചതിച്ചു, ഒരു നേരം മാത്രം ഭക്ഷണം’; 90 കിലോയിൽ നിന്ന് ഷമി ചാമ്പ്യൻസ് ട്രോഫിക്ക് തയ്യാറായത് ഇങ്ങനെ

mohammed-shami-ind-vs-pak

ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ പേസ് കുന്തമുന മുഹമ്മദ് ഷമി ആണ്. ജസ്പ്രീത് ബുംറ പരിക്കുമൂലം പുറത്തായതിനാല്‍, ബൗളിംഗ് ആക്രമണത്തിന്റെ ചുക്കാന്‍ പിടിക്കുന്നത് ഷമിയാണ്. എന്നാൽ, പരിക്ക് കാരണം ഒരു വർഷത്തോളം പുറത്തായിരുന്ന താരം കഴിഞ്ഞ ദിവസത്തെ മത്സരത്തിൽ ബംഗ്ലാദേശിനെതിരെ അഞ്ച് വിക്കറ്റെടുത്ത് ഗംഭീര തിരിച്ചുവരവ് നടത്തിയിരുന്നു.

ഷമിയുടെ ഫിറ്റ്നസ്സ് ആണ് ഇപ്പോൾ ഏറെ ചർച്ചയായിരിക്കുന്നത്. 90 കിലോയിൽ നിന്ന് ചാമ്പ്യൻസ് ട്രോഫിക്ക് വേണ്ടി അദ്ദേഹം ഭാരം കുറച്ചിരുന്നു. ആഭ്യന്തര ക്രിക്കറ്റിലേക്കും ഒടുവില്‍ ചാമ്പ്യന്‍സ് ട്രോഫി ടീമിലേക്കും തിരിച്ചുവരുന്നതിന് മുമ്പ് അദ്ദേഹം നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ (എന്‍ സി എ) വളരെക്കാലം ചെലവഴിച്ചു. ഡയറ്റിനെ സംബന്ധിച്ച് കഴിഞ്ഞ ദിവസം നവ്ജോത് സിങ് സിദ്ധുവിനോട് അദ്ദേഹം മനസ്സ് തുറന്നിരുന്നു.

Read Also: എന്തുവാടേ ഇത്; ലാഹോറില്‍ ഇംഗ്ലണ്ട്- ഓസീസ് മത്സരത്തിന് മുന്നോടിയായി പ്ലേ ചെയ്തത് ഇന്ത്യന്‍ ദേശീയ ഗാനം

എനിക്ക് രുചികരമായ ഭക്ഷണത്തോട് ആര്‍ത്തിയില്ലെന്നും മധുരപലഹാരങ്ങൾ കഴിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരാള്‍ കഴിക്കാന്‍ പാടില്ലാത്ത പല കാര്യങ്ങളില്‍ നിന്നും ഞാന്‍ അകന്നു നില്‍ക്കും. എന്നാൽ, ബിരിയാണി പലപ്പോഴും ചതിക്കും. 2015 മുതല്‍ ദിവസം ഒരു നേരം മാത്രമേ ഭക്ഷണം കഴിക്കാറുള്ളൂ. അത്താഴം മാത്രമേ കഴിക്കാറുള്ളൂ. പ്രഭാതഭക്ഷണമോ ഉച്ചഭക്ഷണമോ കഴിക്കാറില്ല. ഇത് ഏറെ ബുദ്ധിമുട്ടാണ്. പക്ഷേ ഒരിക്കല്‍ നിങ്ങള്‍ പരിശീലിച്ചാല്‍ അത് എളുപ്പമാണെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News