പാകിസ്ഥാനിലെ ജനങ്ങൾ അസന്തുഷ്ടരെന്ന് മോഹന്‍ ഭാഗവത്

പാകിസ്ഥാനിലെ ജനങ്ങൾ സന്തുഷ്ടരല്ലെന്നും വിഭജനം തെറ്റായിരുന്നെന്ന് അവര്‍ വിശ്വസിക്കുന്നുണ്ടെന്നും ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത്. ഭോപ്പാലില്‍ ഹേമു കാലാണിയുടെ ജന്മവാര്‍ഷിക ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മോഹന്‍ ഭാഗവത്. അഖണ്ഡഭാരതം ശരിയാണെന്നും എന്നാൽ വിഭജിക്കപ്പെട്ട ഭാരതം ഒരു പേടിസ്വപ്നമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

തങ്ങളുടെ പിടിവാശി മൂലം ഭാരതത്തിൽ നിന്ന് വേർപിരിഞ്ഞവർ ഇപ്പോഴും സന്തുഷ്ടരാണോയെന്നും മോഹൻ ഭാഗവത് ചോദിച്ചു. പാകിസ്ഥാനെക്കുറിച്ചുള്ള പരാമർശത്തിൽ അവിടെയുള്ളവർക്ക് ദുഃഖമാണെന്നും എന്നാൽ ഇന്ത്യക്കാർ സന്തുഷ്ടരാണെന്നും മോഹന്‍ ഭാഗവത് കൂട്ടിച്ചേർത്തു. പാകിസ്ഥാനിലെ ജനങ്ങള്‍ ഇപ്പോള്‍ പറയുന്നത് ഭാരതവിഭജനം തെറ്റായിരുന്നു എന്നാണെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like