‘വി സി സ്ഥാനത്തിരിക്കാന്‍ മോഹനന്‍ കുന്നുമ്മല്‍ യോഗ്യനല്ല’; കേരള സര്‍വകലാശാല വി സിക്കെതിരെ സിന്‍ഡിക്കേറ്റ് അംഗങ്ങള്‍

സര്‍വകലാശാല നിയമങ്ങളെ നിഷേധിക്കുന്ന മോഹനന്‍ കുന്നുമ്മല്‍ വി സി സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ലെന്ന് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍. ജി മുരളീധരന്‍, ഡോ. ഷിജുഖാന്‍, ആര്‍.രാജേഷ്, എസ് ജയന്‍ എന്നിവരാണ് സംയുക്ത പ്രസ്താവനയിലൂടെ ഇക്കാര്യം ആരോപിച്ചത്.

ALSO READ:കോഴിക്കോട് പ്ലസ്ടു വിദ്യാര്‍ഥിനി വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

ഉന്നത വിദ്യാഭ്യാസ മന്ത്രിയ്‌ക്കെതിരെ വി സി മോഹനന്‍ കുന്നുമ്മല്‍ നടത്തുന്ന പ്രചരണം നിയമവിരുദ്ധവും അധാര്‍മ്മികവുമാണ്. സെനറ്റ് യോഗത്തെ സംബന്ധിച്ച് വാസ്തവ വിരുദ്ധമായ കാര്യങ്ങളാണ് വി സി പ്രചരിപ്പിക്കുന്നത്. സെനറ്റിനെ സംബന്ധിച്ച് വി സി, ചാന്‍സലര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത് സിന്‍ഡിക്കേറ്റിന്റെ അംഗീകാരം ഇല്ലാതെയാണ്. ഈ റിപ്പോര്‍ട്ട് സര്‍വകലാശാലയുടേതല്ലെന്നും, നിയമവിരുദ്ധ യോഗം ചേര്‍ന്ന് തയ്യാറാക്കിയതാണെന്നും പ്രസ്താവനയില്‍ ആരോപിക്കുന്നു.

ALSO READ:സ്വര്‍ണ വിലയില്‍ നേരിയ കുറവ്; ഇന്നത്തെ വില

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News