
കേരളത്തിൽ ബോക്സോഫീസ് വിറപ്പിക്കാൻ മോഹൻലാൽ തന്നെ വരണമെന്നാണ് ആരാധകർ പറയാറ്. കണക്കുകളും ബോക്സോഫീസ് വിജയങ്ങളും നോക്കിയാലും അതിൽ ആർക്കും എതിരഭിപ്രായം ഉണ്ടാകാനിടയില്ല. ബോക്‌സ് ഓഫീസുകളുടെ തമ്പുരാൻ ആരാണെന്ന ചോദ്യത്തിന് ഒരേയൊരുത്തരം, മോഹൻലാൽ!
ഇക്കഴിഞ്ഞ ഒരു വർഷത്തെ റിലീസുകൾ മാത്രമെടുത്താൽ തന്നെ, മോഹൻലാൽ ചിത്രങ്ങൾ കോടി ക്ലബുകളിലേക്ക് അതിവേഗം ചേക്കേറുന്നത് കാണാനാകും. 50 കോടിയും 100 കോടിയും എന്നുവേണ്ട 200 കോടി പോലും മോഹൻലാൽ ചിത്രങ്ങളെ സംബന്ധിച്ചിടത്തോളം ഇപ്പോൾ സാധാരണമായി. കഴിഞ്ഞ 14 മാസംകൊണ്ട്, 800 കോടി രൂപയാണ് മോഹൻലാൽ ബോക്‌സ് ഓഫീസിൽ നിന്നും വാരിയത്. അതും വെറും നാല് സിനിമകളിലൂടെ.
ALSO READ: ഷെയ്ൻ നിഗം പൊലീസായി തിളങ്ങിയ സിനിമ തിയേറ്ററിൽ മിസ്സായോ? ഇനി ഒടിടിയിൽ കാണാം, റിലീസ് തീയതി പുറത്ത്
2025 മാർച്ചിൽ പുറത്തിറങ്ങിയ എമ്പുരാൻ, ഏപ്രിലിൽ എത്തിയ തുടരും, ഓണം റിലീസായിരുന്ന ഹൃദയപൂർവ്വം, ഈ വർഷം മെയ് 21ന് എത്തിയ ദൃശ്യം 3 സിനിമകളാണ് താരത്തിന് മിന്നും ബോക്സോഫീസ് വിജയം സമ്മാനിച്ചത്. മറ്റ് അനവധി റെക്കോർഡുകൾക്കൊപ്പം 800 കോടിയെന്ന ഉജ്വല നേട്ടവും മോഹൻലാൽ സമ്മാനിച്ചു.
266 കോടിയാണ് എമ്പുരാൻ ആഗോളതലത്തിൽ നേടിയത്. തുടരും 234 കോടി നേടിയപ്പോൾ ഹൃദയപൂർവ്വം 75 കോടിയും സ്വന്തമാക്കി. മോഹൻലാലിന്റെ പിറന്നാൾ ദിനത്തിൽ തിയേറ്ററുകളിലെത്തിയ ദൃശ്യം 3 ഇതിനോടകം 233 കോടി നേടിക്കഴിഞ്ഞു. റിലീസ് ചെയ്ത് രണ്ടാഴ്ച പിന്നിടുമ്പോഴും നിറഞ്ഞ തിയേറ്ററുകളിലാണ് ചിത്രം പ്രദർശനം തുടരുന്നത്. അതേസമയം തുടരും എന്ന സിനിമയ്ക്ക് ശേഷം സംവിധാകൻ തരുൺ മൂർത്തിയും മോഹൻലാലും ഒന്നിക്കുന്ന അതിമനോഹരം അണിയറയിൽ ഒരുങ്ങുകയാണ്. കൂടാതെ ചിദംബരം, ദിലീഷ് പോത്തൻ എന്നിവരുടെ സിനിമകളിലും മോഹൻലാൽ വേഷമിടുമെന്നാണ് വിവരം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

