
മലയാളത്തിൻ്റെ പ്രിയ നടനാണ് മോഹൻലാൽ. യാതൊരു അലങ്കാരങ്ങളുമില്ലാതെ മോഹൻലാൽ എന്ന ഒറ്റ പേരിൽ മാത്രം വിവരിക്കാൻ പറ്റുന്ന അതുല്യ പ്രതിഭ. നിരവധി സിനിമകളിൽ അഭിനയിച്ച് സിനിമാ ലോകത്ത് മറ്റാർക്കും മറികടക്കാനാകാത്തൊരു ഇടം ശൃഷ്ടിച്ച അഭിനേതാവാണ് അദ്ദേഹം. എന്നാൽ മോഹൻലാലൽ ആദ്യമായ ടിക്കറ്റെടുത്ത് കണ്ട സിനിമ ഏതെന്നറിയാൻ എല്ലാവർക്കും ഒരാഗ്രഹം കാണും.
എന്നാൽ അങ്ങനെ ഒന്ന് ഇതുവരം സംഭവിച്ചിട്ടില്ല. ഇനി ഇറങ്ങാൻ പോകുന്ന ദൃശ്യം 3 യാണ് താരം ആദ്യമായി ടിക്കറ്റെടുത്ത് കാണാൻ പോകുന്ന സിനിമയെന്ന് മോഹൻലാൽ തന്നെ പറഞ്ഞു. കഴിഞ്ഞ ദിവസം ദൃശ്യത്തിന്റെ വാർത്താ സമ്മേളന വേദിയിലാണ് താരം ഇക്കാര്യം പറഞ്ഞത്. ഇത് കേട്ട് മീനയുൾപ്പെടെയുള്ള അഭിനേതാക്കളും അവിടെയുണ്ടായിരുന്ന ജനങ്ങളും ചിരിച്ചു.
Also read: എന്റെ അമ്മയിൽ ഞാൻ കണ്ട പോസിറ്റീവ് കാര്യം; മാതൃദിനത്തിൽ അമ്മയെപ്പറ്റി തുറന്നുപറഞ്ഞ് റിമി ടോമി
ഇതിന് കാരണമായി മോഹൻലാൽ പറഞ്ഞത് സിനിമ ടിക്കറ്റ് എടുത്ത് കാണാൻ കാലമായപ്പോഴേക്കും താൻ സിനിമയിലെത്തിയെന്നതാണ്. തൻ്റെ പതിനേഴാം വയസിൽ താൻ സിനിമയിൽ എത്തിയതായും മോഹൻലാൽ പറയുന്നു. ഈ മാസം 21 നാണ് ദൃശ്യം 3 തീയേറ്ററുകളിലെത്തുക. വലിയ പ്രതീക്ഷയാണ് സിനിമാലോകം ദൃശ്യത്തിലർപ്പിച്ചിരിക്കുന്നത്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യം സീരീസുകൾക്ക് വലിയ അംഗീകാരമാണ് കിട്ടിയിട്ടുള്ളത്. ദൃശ്യം 1, ദൃശ്യം 2 എന്നിവ വലിയ വിജയമായിരുന്നു. ദൃശ്യം 3 തീയേറ്ററുകളിൽ എത്തുന്ന ദിവസം മോഹൻലാലിൻ്റെ പിറന്നാൾ കൂടിയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

