‘ആ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിടയ്ക്ക്, വെള്ളത്തിന്റെ ശക്തിയിൽ ഞാൻ തെറിച്ചുപോയേനെ’: മോഹൻലാൽ

Mohanlal

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടൻ മോഹൻലാൽ. നാലരപ്പതിറ്റാണ്ടായി മലയാളത്തിലും മറ്റ് അന്യഭാഷാ ചിത്രങ്ങളിലും നിറഞ്ഞ് നിൽക്കുന്ന നടന് ലോകമെമ്പാടും ആരാധകരാണ്. മഞ്ഞിൽ വിരിഞ്ഞ പൂവിൽ വില്ലനായി അരങ്ങേറിയ നടൻ പിന്നീട് മലയാളസിനിമയുടെ താരസിംഹാസനം അലങ്കരിക്കുന്ന കാഴ്ചയായിരുന്നു.

മോഹൻലാലും പ്രിയദർശനും തമ്മിലുള്ള ബന്ധം വാക്കുകൾക്കതീതമാണ്. നടന്റെ കരിയറിന്റെ തുടക്കകാലത്ത് ഇരുവരും ഒന്നിച്ച ചിത്രമായിരുന്നു കടത്തനാടൻ അമ്പാടി. ചിത്രത്തിലെ ഒരു സീനിനെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് നടൻ. ഒരു പ്രമുഖ മാധ്യമത്തോട് സംസാരിക്കവെയാണ് മോഹൻലാൽ മനസ് തുറന്നത്.

Also read: വിടാമുയർച്ചി ടീമിന് നന്ദി; ലൊക്കേഷൻ ചിത്രങ്ങൾ പങ്കുവെച്ച് താരം

സിനിമയുടെ ഷൂട്ടിനിടെ ഒരു അപകടം സംഭവിച്ചുവെന്നും കഷ്ടിച്ചാണ് അതിൽ നിന്ന് രക്ഷപ്പെട്ടതെന്നും മോഹൻലാൽ പറഞ്ഞു. കടത്തനാടൻ അമ്പാടി കുതിരപ്പുറത്ത് വരുന്ന ഒരു സീനിൽ വെള്ളം ചീറ്റാനായി ഒരു ടാങ്ക് സെറ്റ് ചെയ്തിരുന്നുവെന്നും എന്നാൽ കൃത്യ സമയത്ത് അത് വർക്കായില്ലെന്നും മോഹൻലാൽ പറയുന്നു.

മോഹൻലാലിന്റെ വാക്കുകൾ:

‘കടത്തനാടൻ അമ്പാടിയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ അപകടം നടുക്കത്തോടെയാണ് ഓർക്കുന്നത്. സിനിമയുടെ ഒരു രംഗത്തിൽ അമ്പാടി ഓടിവരുമ്പോൾ പിൻവശത്തുനിന്ന് വെള്ളം ചീറ്റിവരണം, അതിനായി അന്ന് സെറ്റിൽ വലിയൊരു ടാങ്ക് നിർമിച്ച് അതിൽ വെള്ളം നിറച്ചു ടാങ്കിൻ്റെ ഒരുഭാഗത്തുള്ള ഇരുമ്പു ഷട്ടർ പൊക്കുമ്പോൾ വെള്ളം ഇരച്ച് പുറത്തേക്ക് വരുന്ന തരത്തിലാണ് കാര്യങ്ങൾ ഒരുക്കിയത്. സംവിധായകൻ ആക്ഷൻ പറഞ്ഞു. ഞാൻ ഓടാൻ തുടങ്ങി. പക്ഷേ, ടാങ്കിന്റെ ഷട്ടർ പൊങ്ങിയില്ല. വെള്ളത്തിൻ്റെ മർദംകൊണ്ട് ഷട്ടറിന്റെ ഇരുമ്പുഷീറ്റുകൾ വളഞ്ഞുപോകുകയായിരുന്നു. പിന്നീട് എഞ്ചിനിയറെ കൊണ്ടുവന്നപ്പോൾ അദ്ദേഹം ആദ്യം ചോദിച്ചത് ആരാണ് ഇത്തരത്തിലൊരു ടാങ്ക് നിർമിച്ചത് എന്നാണ്.

ഷട്ടർ തുറന്നിരുന്നെങ്കിൽ വെള്ളത്തിൻ്റെ കുത്തൊഴുക്ക് വിചാരിച്ചതിലും എത്രയോ ശക്തമായിരിക്കും. മുൻപിലോടുന്ന ഞാൻ വെള്ളത്തിന്റെ പ്രഹരത്തിൽ തെറിച്ചുപോകുമായിരുന്നു. മിക്കവാറും അന്നുതന്നെ കാര്യങ്ങൾ അവസാനിച്ചിരിക്കും. ഇന്ന് അങ്ങനെയുള്ള പ്രതിസന്ധികളൊന്നുമില്ല. അത്തരം രംഗങ്ങളെല്ലാം ഒരു ബുദ്ധിമുട്ടും കൂടാതെ ചിത്രീകരിക്കാൻ സിനിമയ്ക്ക് കഴിയും,’മോഹൻലാൽ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News