‘വേൽമുരു​ഗാ… ഹരോ… ഹരാ…’ കറുത്ത മുണ്ട്, ഷർട്ട്, കൂളിങ് ​ഗ്ലാസ്; അമേരിക്കയിലെ സ്റ്റേജ് തൂക്കിയടിച്ച് ലാലേട്ടൻ

mohanlal stage show

മോഹൻലാൽ ​ഗാനങ്ങളിൽ എക്കാലത്തേയും മികച്ച ഒന്നാണ് വേൽമുരു​ഗാ ഹരോ ഹരാ എന്ന ​ഗാനം. ഈ പാട്ട് കേട്ടാൽ ഏത് അമേരിക്കക്കാരനാണേലും ഒന്ന് ചുവട് വയ്ക്കും. കഴിഞ്ഞ ദിവസം അമേരിക്കയിൽ നടന്ന ഒരു ഷോയിൽ വേൽമുരു​ഗാ എന്ന സൂപ്പർ ഹിറ്റ് ​ഗാനം ആലപിച്ച് മോഹൻലാൽ ആരാധകരെ കയ്യിലെടുത്തു. കറുത്ത ഷർട്ടും മുണ്ടും കൂളിങ് ​ഗ്ലാസും ധരിച്ചായിരുന്നു ലാലേട്ടൻ്റെ പെർഫോർമൻസ്.

കൂട്ടിന് സ്റ്റീഫൻ ദേവസ്യയും മനോജ് കെ ജയനും. ആരാധകാരാകെ അക്ഷരാർഥത്തിൽ ഇളകി മറിയുകയായിരുന്നു. ആ പഴയ ലാലേട്ടനെ, മുള്ളംകൊല്ലി വേലായുധനെ ഞങ്ങൾ വീണ്ടും സ്റ്റേജിൽ കണ്ടുവെന്നായിരുന്നു ആരാധകർ ഷോയ്ക്ക് ശേഷം സമൂഹമാധ്യമത്തിൽ കുറിച്ചത്. പരിപാടിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറലാവുകയും ചെയ്തു.

Also read: ‘അങ്ങനെയങ്ങ് പോയാലോ… ഇനി പോവാലോ’; ആ അടി ഞാൻ ചോദിച്ച് വാങ്ങിയത്: സായികുമാർ

ലാലേട്ടൻ്റെ കംപ്ലീറ്റ് അഴിഞ്ഞാട്ടം മോഡ് എന്നാണ് ഒരു അകൗണ്ട് കമൻ്റിട്ടത്. ആരാധകരാകെ ആവേശത്തിലാണെന്ന് വേണം ഇതിൽ നിന്നെല്ലാം മനസിലാക്കാൻ. മോഹൻലാലിൻ്റെ ലൈവ് പെർഫോമൻസുകൾക്കെന്നും വലിയ ആരാധകരാണുണ്ടാകാറ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News