
കാത്തിരുന്ന മലയാള സിനിമാപ്രേമികളെയും ആരാധകരെയും ആവേശത്തിലാക്കി കൊണ്ട് ഒടുവിൽ ആ അപ്‌ഡേറ്റ് എത്തി. മലയാളത്തിന്‍റെ സൂപ്പർ താരം മോഹൻലാലും സ്റ്റാർ ഡയറക്ടർ ജിത്തു ജോസഫും ഒന്നിച്ച ദൃശ്യത്തിന്‍റെ മൂന്നാം ഭാഗവുമായി ബന്ധപ്പെട്ട അപ്‌ഡേറ്റാണ് നിർമാതാക്കളായ ആശിർവാദ് സിനിമാസ് പുറത്തുവിട്ടത്. ദൃശ്യം മൂന്നാം ഭാഗത്തിന്‍റെ ഷൂട്ടിംഗ് ഒക്ടോബറിൽ ആരംഭിക്കുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന അപ്ഡേറ്റ്.
‘കാമറ വീണ്ടും ജോർജ്ജ്കുട്ടിയിലേക്ക് തിരിയുന്നു. കഴിഞ്ഞകാലം ഒരിക്കലും നിശബ്ദമായിരിക്കില്ല’ എന്ന ക്യാപ്ഷനോട് കൂടിയുള്ള വീഡിയോയും പങ്കുവച്ചിട്ടുണ്ട്. മോഹൻലാലിൻറെ ജോർജ്‌കുട്ടിയെന്ന കഥാപാത്രത്തിന്‍റെ സെക്കന്റുകൾ നീണ്ട ക്ലോസ് അപ്പ് ഷോട്ടും ശേഷം ദൃശ്യം 3 ഉടൻ വരുന്നു എന്ന ടൈറ്റിലുമാണ് വിഡിയോയിൽ ഉള്ളത്. വീഡിയോയുടെ അവസാന സെക്കന്റുകളിൽ മോഹൻലാൽ, ജിത്തു ജോസഫ്, ആന്റണി പെരുമ്പാവൂർ എന്നിവരുടെ ദൃശ്യങ്ങളുമുണ്ട്.
ALSO READ; തെലുങ്കിലെ അതേ ‘ഈച്ച’ മലയാളത്തിലും; ‘ലൗലി’ സിനിമയെച്ചൊല്ലി വിവാദം, ‘ഈഗ’യുടെ നിർമ്മാതാവ് പരാതി നൽകി
മലയാളികൾക്കിടയിലും ബോക്സോഫീസിലും തരംഗം സൃഷ്ട്ടിച്ച ‘ദൃശ്യ’ത്തിന് രാജ്യത്ത് തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ റീമേക്ക് വന്നിരുന്നു. പിന്നീട് ചൈനയിലും കൊറിയയിലും വരെ ഈ സിനിമ റീമേക്ക് ചെയ്തു. 2013 ഡിസംബർ 19 ന് തിയേറ്ററുകളിൽ എത്തിയ ചിത്രം മലയാളത്തിൽ ആദ്യമായി 50 കോടി നേടിയ സിനിമ കൂടിയാണ്.
മോഹൻലാലിനൊപ്പം മീന, സിദ്ദിഖ്, ആശാ ശരത്, അൻസിബ ഹസൻ, എസ്തർ അനിൽ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. ഒക്ടോബറിൽ ഷൂട്ട് തുടങ്ങുമെന്നതിനാൽ ക്രിസ്മസ് റിലീസ് ഉണ്ടാകാൻ സാധ്യതയില്ല. പകരം അടുത്ത വർഷം സമ്മറിൽ ചിത്രം തിയറ്ററുകളിൽ എത്താനാണ് സാധ്യത.
October 2025 — the camera turns back to Georgekutty.
— Aashirvad Cinemas (@aashirvadcine) June 21, 2025
The past never stays silent.#Drishyam3 pic.twitter.com/C1XG3FsJmw

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here