ശബ്ദം തേടിച്ചെന്നു ആള് മൊത്തമായി എത്തി; റെഡ് ചില്ലീസിൽ ലാലേട്ടനെത്തിയ കഥ, സിനിമ നേരിട്ട വെല്ലുവിളിയും: ഷാജി കൈലാസ്

shaji kailas red chillies

മലയാളത്തിൽ 2008 ൽ പുറത്തിറങ്ങിയ ഒരു മാസ് എൻ്റർടെയ്നറാണ് റെഡ് ചില്ലീസ്. കുറച്ച് സുഹൃത്തുക്കളുടെ കഥ പറയുന്നതും മറ്റ് ത്രില്ലിങ്ങായ സംഭവ വികാസങ്ങളുമുള്ള ചിത്രത്തിൽ മോഹൻലാലും എത്തുന്നുണ്ട്. ഒരു കാമിയോ റോളെന്ന് തോന്നിക്കും വിധമാണ് മോഹൻലാലിന്റെ കഥാപാത്രം. എന്നാൽ ചിത്രത്തിൽ കഥാപാത്രത്തിന്റെ പ്രാധാന്യം ചെറുതല്ല. ഒ എം ആർ എന്ന കഥാപാത്രത്തെയാണ് സിനിമയിൽ മോഹൻലാൽ എത്തുന്നത്. എന്നാൽ സിനിമ വേണ്ട നിലയിൽ വിജയിച്ചിട്ടില്ലെന്ന പോരായ്മയുമണ്ടായരുന്നു.

ഇതിന് പിന്നിലെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് സംവിധായകനായ ഷാജി കൈലാസ്. സിനിമയിൽ ആദ്യം മോഹൻലാലിൻ്റെ ശബ്ദം മാത്രമാണ് ഉദ്ദേശിച്ചത്. ഒരു ഫോണിലൂടെ പ്രത്യക്ഷ്പ്പെടുന്ന കഥാപാത്രമായിരുന്നു മോ​ഹൻലാൽ. എന്നാൽ മോഹൻലാലിന്റെ മറ്റെന്തോ തിരക്ക് കാൻസൽ ആകുകയും അതിനാൽ തങ്ങളുടെ സിനിമയിൽ ലാലേട്ടൻ കൂടുതൽ സമയം എത്താമെന്ന് പറയുകയും ചെയ്തു.

Also read: രാമനാഥന് ഇതും വശമുണ്ടോ? നായക്കുട്ടിയെ വരയ്ക്കുന്ന മഞ്ജു വാര്യരുടെ വിഡിയോ വൈറൽ

മോഹൻലാലൽ സിനിമയിലുണ്ടാകുമ്പോൾ കഥാപാത്രത്തിൻ്റെ പ്രാധാന്യം വർധിപ്പിക്കേണ്ടതുണ്ടെന്ന് തോന്നുകയും റീ റൈറ്റ് ചെയ്യുകയുമായിരുന്നു. അദ്ദേഹത്തെ കിട്ടുമ്പോൾ അത് വേണ്ട തരത്തിൽ ഉപയോ​ഗപ്പെടുത്തണമെന്ന് തോന്നി. അതിനാലാണ് മോഹൻലാലിൻ്റെ റോൾ വലുതാക്കിയതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ആ സമയത്ത് മറ്റുള്ള ഭാ​ഗങ്ങൾ വെട്ടിച്ചുരുക്കേണ്ടി വന്നതായും ഷാജികൈലാസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News