മോഹൻലാൽ വീണ്ടും ജീത്തു ജോസഫിനൊപ്പം; ദൃശ്യം മൂന്നാം ഭാഗമോ എന്ന് ആരാധകർ

മോഹൻലാലിൻറെ പുതിയ ചിത്രം സൂപ്പർഹിറ്റ് സംവിധായകൻ ജീത്തു ജോസഫുമായി. ദൃശ്യം സീരീസുകൾ, 12th മാൻ എന്നീ ചിത്രങ്ങൾക്ക് ശേഷമാണ് മോഹൻലാൽ ജീത്തു ജോസഫുമായി ഒന്നിക്കുന്നത്.

ALSO READ: തക്കാളി വിറ്റ പണം തട്ടിയെടുക്കാനായി ആന്ധ്രയിൽ കർഷകനെ കൊന്നു

ചിത്രത്തിന്റെ പേര് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ആശിർവാദ് സിനിമാസാണ് ചിത്രത്തിന്റെ നിർമാണം. ഷൂട്ടിംഗ് ഓഗസ്റ്റിൽ തുടങ്ങുമെന്നും ഇന്ന് പുറത്തുവന്ന പോസ്റ്ററിലുണ്ട്. നേരത്തെ മോഹൻലാലുമായി ദൃശ്യത്തിന്റെ മൂന്നാം ഭാഗം ജീത്തു ജോസഫ് പ്ലാൻ ചെയ്യുന്നുവെന്ന തരത്തിലുള്ള പ്രചാരണങ്ങൾ ഉണ്ടായിരുന്നു. എന്നാൽ പിന്നീട് ജീത്തു തന്നെ ഇതിനെ തള്ളിക്കൊണ്ട് രംഗത്തെത്തിയിരുന്നു. നിലവിൽ ഇരുവരും ഒന്നിക്കുന്ന രാം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. അതിനിടെയാണ് ആരാധകരെ ആകാംഷയിലാക്കി പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം.

മോഹൻലാലിൻറെ അടുത്തതായി ഇറങ്ങാനിരിക്കുന്ന ചിത്രം മലൈക്കോട്ടൈ വാലിബനാണ്. ചിത്രത്തില്‍ മോഹന്‍ലാലിന്‍റെ ഇന്‍ട്രോ സീനിനെ കുറിച്ച് ചിത്രത്തിന്‍റെ അസോസിയേറ്റും സംവിധായകനുമായ ടിനു പാപ്പച്ചന്‍റെ വാക്കുകള്‍ വൈറലായിരിക്കുകയാണ്.

ALSO READ: യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ്; ഡിസിസി ആസ്ഥാനത്ത് തർക്കം

മോഹന്‍ലാലിന്‍റെ ആദ്യ സീനിലെ വരവിൽ തിയറ്റര്‍ കുലുങ്ങുമെന്നാണ് തന്‍റെ വിശ്വാസമെന്ന് ടിനു പാപ്പച്ചന്‍ പറയുന്നു. ഒരു അഭിമുഖത്തിലാണ് മലൈക്കോട്ടൈ വലിബനെക്കുറിച്ചുള്ള ടിനു പാപ്പച്ചന്റെ പ്രതികരണം.

സിനിമയെ കുറിച്ച് അധികം പറയാനാകില്ല. എങ്കിലും ആ സിനിമ കളിക്കുന്ന ആദ്യത്തെ ഷോ, ഞാന്‍ പുറത്ത് നിന്ന് കാണുകയാണെന്ന് വിചാരിക്കുക, എന്റെയൊരു വിശ്വാസമാണ്, ആളുകള്‍ എയറില്‍ കേറ്റുമോയെന്ന് അറിയില്ല, ലാല്‍ സാറിന്റെ ഇന്‍ട്രൊഡക്ഷനില്‍ തിയറ്റര്‍ കുലുങ്ങും, ആ ടൈപ്പ് ഇന്‍ട്രോയാണ് ചിത്രത്തില്‍. നമ്മള്‍ പുറത്ത് നിന്ന് നോക്കിയാല്‍ തിയറ്റര്‍ കുലുങ്ങും”- ടിനു പറഞ്ഞു.

ALSO READ: കേരള ബിജെപിയില്‍ പോര് രൂക്ഷം, ശോഭയ്ക്കെതിരെ പരാതിയുമായി സുരേന്ദ്രന്‍ പക്ഷം, ദേശീയ തലത്തില്‍ പരാതി നല്‍കി ശോഭ

130 ദിവസം നീണ്ടു നിന്ന ചിത്രീകരണത്തിനൊടുവിലാണ് ലിജോ ജോസ് മലൈക്കോട്ടൈ വാലിബന് പാക്കപ്പ് പറഞ്ഞത്. രാജസ്ഥാന്‍, ചെന്നൈ, പോണ്ടിച്ചേരി എന്നിവിടങ്ങളിലായിരുന്നു ഷൂട്ടിങ്. ഷിബു ബേബി ജോണിന്റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവും കൊച്ചുമോന്റെ സെഞ്ച്വറി ഫിലിംസും അനൂപിന്റെ മാക്സ് ലാബ് സിനിമാസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത് പി എസ് റഫീക്കാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here