‘റാണി സിനിമയ്ക്ക് എന്റെ സ്നേഹവും പ്രാർത്ഥനയും. സ്നേഹപൂർവ്വം മോഹൻലാൽ’; സെപ്റ്റംബർ 21-ന് ‘റാണി’ തിയേറ്ററുകളിൽ

ശങ്കർ രാമകൃഷ്ണന്റെ പുതിയ ചിത്രം ‘റാണി’ യുടെ ട്രൈലെർ മോഹൻലാൽ ലോഞ്ച് ചെയ്തു. മോഹൻലാൽ തന്റെ പുതിയ ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ചാണ് ട്രെയിലർ ലോഞ്ച് ചെയ്തത്. കാലിക പ്രസക്തമായ വിഷയം അവതരിപ്പിക്കുന്ന ത്രില്ലറാണ് റാണി. ചിത്രം ശക്തമായ സ്ത്രീപക്ഷ സാന്നിദ്ധ്യത്തിലൂടെ ഉദ്വേഗജനകമായ കഥയാണ് പറയുന്നത്. സെപ്റ്റംബർ 21-ന് ‘റാണി ‘ തിയേറ്ററുകളിൽ എത്തും.

അതേസമയം ശങ്കർ രാമകൃഷ്ണൻ തന്റെ ഫേസ്ബുക് പേജിൽ മോഹൻലാൽ ‘റാണി’ക്ക് നൽകിയ ആശംസാകുറിപ്പ് പങ്ക് വച്ചു.’ റാണിക്ക് സ്നേഹവും പ്രാർത്ഥനയും ഉണ്ടാകും. സ്നേഹപൂർവ്വം മോഹൻലാൽ’ എന്നാണ് മോഹൻലാൽ നൽകിയ കുറിപ്പ്

also read :എല്ലാ വാർഡുകളിലും വായനശാശലകളുള്ള ജില്ല എന്ന ചരിത്ര നേട്ടവുമായി കണ്ണൂർ ജില്ല

ഗുരു സോമസുന്ദരം, മണിയൻ പിള്ള രാജു, അശ്വിൻ ഗോപിനാഥ്, കൃഷ്ണൻ ബാലകൃഷ്ണൻ, അബി സാബു, ആമി പ്രഭാകരൻ എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നു. മാജിക്ക് ടൈൽ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ശങ്കർ രാമകൃഷ്ണൻ, വിനോദ് മേനോൻ, ജിമ്മി ജേക്കബ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

also read :ദുബായിയിൽ ലഹരി മരുന്ന് വേട്ട; 387 കോടി ദിർഹം വിലമതിക്കുന്ന കാപ്ടഗൺ ഗുളികകൾ പിടിച്ചെടുത്തു; ആറ് പേർ അറസ്റ്റിൽ

വലിയ താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ഭാവന, ഹണി റോസ്, ഉർവശി എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മികച്ച പ്രതികരണമാണ് ചിത്രത്തിന്റെ ട്രൈലറിനു ലഭിച്ചത്. ശങ്കർ രാമകൃഷ്ണൻ പതിനെട്ടാംപടി എന്ന ചിത്രത്തിന് ശേഷം ഒരുക്കുന്ന പുതിയ ചിത്രമാണ് റാണി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like