‘ദേ ലാലേ, ഒരുത്തൻ ഒരു ഹായ് ചോദിക്കുന്നു മസില് പിടിച്ചിരിക്കാതെ കൊടുക്ക്’;വൈറലായി ബിഗ് എമ്മുകളുടെ ലൈവ്

മലയാളത്തിന്റ ബിഗ് എമ്മുകൾ ഒരുമിച്ചെത്തുന്നു പേട്രിയറ്റിന് സ്വീകാര്യതയ്ക്ക് പിന്നിലെ ഒരേയൊരു കാരണം ഇതാണ്. സോഷ്യൽ മീഡിയ ലൈവിൽ ചിരി പടർത്തുകയാണ് മമ്മൂട്ടിയുടെ ഡയലോ​ഗും മോഹൻലാലിന്റെ അതിനൊത്ത മറുപടിയും. അമേരിക്കയിലായതിനാൽ മോഹൻലാലിന് ചിത്രത്തിന്റെ പ്രമോഷന് എത്താൻ കഴിയാത്തതിന്റെ എല്ലാ സങ്കടങ്ങളും തീ‍ർത്തുക്കൊണ്ടുള്ള ലൈവ് സോഷ്യൽ മീഡിയ ഏറ്റെടുത്തുക്കഴിഞ്ഞു.

ലൈവിനിടെ കമന്റ് വായിച്ചുക്കൊണ്ടിരുന്ന മമ്മൂട്ടി ‘ദേ ലാലേ, ഒരുത്തൻ ഒരു ഹായ് ചോദിക്കുന്നു മസില് പിടിച്ചിരിക്കാതെ കൊടുക്ക്’ എന്ന് മോഹൻലാലിനോട് പറയുന്നു. അതിന് മറുപടിയായി ഉടൻ തന്റെ സ്വതസിദ്ധമായ ശൈലിയിൽ Hy mone എന്നും പറയുന്നു.
34,000ത്തിൽ അധികം ആളുകളാണ് ഈ ലൈവ് കണ്ടത്. പ്രേക്ഷകർ വലിയ പ്രതീക്ഷയിലാണെന്ന് മമ്മൂട്ടി പറഞ്ഞപ്പോൾ അതു തന്നെയാണ് ഏറ്റവും വലിയ ടെന്‍ഷന്‍ എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി.

“നമ്മുടെ കൈയിലുള്ളത് തന്നെയാണോ അവര്‍ പ്രതീക്ഷിക്കുന്നതെന്നാണ് ടെന്‍ഷന്‍. നമ്മളേക്കാള്‍ കൂടുതല്‍ ഉത്തരവാദിത്തം പ്രേക്ഷകര്‍ക്കാണ്. നിര്‍മ്മാതാവിന് മുടക്കുമുതലും ലാഭവും കിട്ടണം. എന്നാല്‍ മാത്രമേ ഇനിയും ഇത്തരത്തില്‍ സിനിമകള്‍ സംഭവിക്കാനുള്ള സാഹചര്യം ഒരുങ്ങൂ”. മികച്ച ബുക്കിംഗ് ആണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും മമ്മൂട്ടി പറഞ്ഞു.

മറ്റ് ഭാഷകളിലും നാളെത്തന്നെ റിലീസ് ഉണ്ടാവുമോ എന്ന മോഹന്‍ലാലിന്‍റെ ചോദ്യത്തിന് മറുഭാഷാ പതിപ്പുകളുടെ സെന്‍സറിംഗ് കഴിയാന്‍ ഒരാഴ്ച എടുക്കുമെന്നാണ് അറിഞ്ഞതെന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി. സംവിധായകന്‍ എവിടെ എന്ന മോഹന്‍ലാലിന്‍റെ ചോദ്യത്തിന് അദ്ദേഹത്തിന് ഉറങ്ങാതെ പ്രാന്ത് പിടിച്ചുകാണും എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News