‘മഞ്ഞുമ്മല്‍ ബോയ്‌സി’നു പിന്നാലെ ചര്‍ച്ചയായി മോഹന്‍ലാല്‍ ചിത്രം ‘ശിക്കാര്‍’

അനൗണ്‍സ്‌മെന്റ് വന്നത് മുതല്‍ പ്രേക്ഷകശ്രദ്ധ ആകര്‍ഷിച്ച സിനിമയാണ് ചിദംബരം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘മഞ്ഞുമ്മല്‍ ബോയ്‌സ്’. ചിദംബരത്തിന്റെ ആദ്യ ചിത്രം ‘ജാന്‍ എ മന്‍’ ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായിരുന്നു. രണ്ടാമത്തെ ചിത്രമായ ‘മഞ്ഞുമ്മല്‍ ബോയ്‌സും പ്രേക്ഷകശ്രദ്ധ നേടി കഴിഞ്ഞു. കൊച്ചിയില്‍ നിന്നും ഒരു സംഘം യുവാക്കള്‍ വിനോദയാത്രയുടെ ഭാഗമായി കൊടൈക്കനാലിലെ ഗുണ കേവില്‍ എത്തുന്നതും, അവിടെ അവര്‍ക്ക് അഭിമുഖീകരിക്കേണ്ടി വരുന്ന സംഭവങ്ങളുമാണ് സിനിമ പറയുന്നത്.

ALSO READ ; പുതിയ വാഹനത്തിന് ഇനി രണ്ടു ദിവസത്തിനകം രജിസ്‌ട്രേഷന്‍; അറിയാം ഈ കാര്യങ്ങള്‍

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗുണ കേവില്‍ ചിത്രീകരിച്ച ഒരു മലയാളം സിനിമയാണ് സിനിമയ്ക്ക് പിന്നാലെ വീണ്ടും ചര്‍ച്ചാ വിഷയമാവുന്നത്. 2010 ല്‍ റിലീസ് ചെയ്ത മോഹന്‍ലാല്‍ നായകനായെത്തിയ ചിത്രം ശിക്കാറാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. സിനിമയുടെ ക്ലൈമാക്‌സ് രംഗങ്ങള്‍് ചിത്രീകരിച്ചിരിക്കുന്നത് ഗുണ കേവിലാണ്.

ALSO READ ; 23 വാര്‍ഡുകളിലെ ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്; പോളിങ് 75.1

ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത് ബലരാമന്‍ എന്ന കഥാപാത്രമാണ്. ബലരാമന്റെ മകളെ വില്ലന്‍ തട്ടിക്കൊണ്ടുപോകുന്നതും മകളെ ബലരാമന്‍ രക്ഷിക്കുന്നതുമാണ് സിനിമയുടെ ക്ലൈമാക്‌സ് സീന്‍. ഗുണ കേവിലാണ് ഈ രംഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്.

ALSO READ ; കൈരളി ടിവി ജ്വാല അവാര്‍ഡുകള്‍ വിതരണം ചെയ്തു; ചെയര്‍മാന്‍ മമ്മൂട്ടിയുടെ പ്രത്യേക പുരസ്‌കാരം ഏറ്റുവാങ്ങി ജിലു മോള്‍ മരിയറ്റ് തോമസ്

അതേസമയം 1992ല്‍ പുറത്തിറങ്ങിയ കമല്‍ഹാസന്‍ ചിത്രമായ ഗുണയിലെ പ്രധാന രംഗങ്ങള്‍ ചിത്രീകരിച്ചത് ഈ ഗുഹയിലായിരുന്നു. ചിത്രത്തിന്റെ ഷൂട്ടിങ്ങിന് ശേഷമാണു ‘ഗുണാ കേവ്‌സ്’ എന്ന പേര് വരുന്നത്. ഇതിന് പിന്നാലെയാണ് ഗുഹയിലേക്കുള്ള സഞ്ചാരികളുടെ എണ്ണം വര്‍ധിക്കുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News