
ആരാധകരെ സമൂഹ മാധ്യമങ്ങളിലൂടെ ഇടയ്ക്കിടയ്ക്ക് ഞെട്ടിക്കുന്ന താരമാണ് മോഹൻലാൽ. താരത്തിന്റെ ഓരോ അപ്പ്ഡേറ്റുകളും ഏറെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുക്കുന്നത്. കഴിഞ്ഞ ദിവസം മോഹൻലാൽ പങ്കുവെച്ച ചിത്രം സോഷ്യൽ മീഡിയ കത്തിച്ചിരിക്കുകയാണ്.
തന്റെ വളർത്ത് പൂച്ചയായ സിംബയോടൊപ്പം ഉള്ള ചിത്രമാണ് മോഹൻലാൽ കഴിഞ്ഞ ദിവസം പങ്കുവെച്ചിരിക്കുന്നത്. ഗോൾഡൻ നിറത്തിലുള്ള പൂച്ച മോഹൻലാലിന്റെ മടിയിൽ ഇരിക്കുന്നത് ചിത്രത്തിൽ കാണാം. ചിത്രം പങ്കുവെച്ച് നിമിഷ നേരം കൊണ്ട് തന്നെ ആരാധകർ പോസ്റ്റ് ette. നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ വന്നിരിക്കുന്നത്.”സിംബ പേരിനൊത്ത് ജീവിക്കുക മാത്രമല്ല, അതിനെ നിർവചിക്കുകതന്നെ ചെയ്യുന്നു” എന്ന് ചിത്രത്തിനൊപ്പം കുറിച്ചു.
വളർത്ത് മൃഗങ്ങളരെ ഏറെ ഇഷ്ട്ടപ്പെടുന്ന ഒരു വ്യക്തി കൂടെയാണ് നടൻ മോഹൻലാൽ. ഇതിന് മുൻപും വളർത്ത് മൃഗങ്ങളോടൊപ്പമുള്ള താരത്തിന്റെ ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. മോഹൻലാലിന്റെ ഏറ്റവും പുതിയ ചിത്രമായ 366 ലെ ലുക്കിലാണ് താരം ഫോട്ടോയിൽ ഉള്ളത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

