
ഊട്ടിയിലേക്ക് ട്രിപ്പ് പോകാൻ ആണോ പ്ലാൻ ? എന്നാൽ മോഹൻലാലിന്റെ വീട്ടിൽ താമസമാക്കിയാലോ ? താരത്തിന്റെ ഊട്ടിയിലെ മനോഹരമായ സ്വകാര്യ വില്ലയുടെ വാതിലുകൾ സഞ്ചാരികൾക്കായി തുറന്നിരിക്കുകയാണ്. ഹൈഡ്‌എവേ എന്ന് പേരിട്ടിരിക്കുന്ന വില്ല ഇപ്പോൾ മറ്റുള്ളവർക്ക് താമസിക്കാൻ ലഭ്യമാണ്. കൂടാതെ അദേഹത്തിന്റെ പേഴ്സണൽ ഷെഫിന്റെ സേവനവും താമസക്കാർക്ക് ലഭ്യമാണ്. 3 കിടപ്പുമുറികളും വിശാലമായ ഉദ്യാനവും ഉള്‍പ്പെടെ സൗകര്യങ്ങളുള്ള ബംഗ്ലാവിന് സാധാരണ നിലയില്‍ luxunlock.comലൂടെ വീട് ബുക്ക് ചെയ്യാം. നികുതികൾ ഒഴികെ, ഒരു രാത്രിക്ക് 37,000 രൂപയാണ് നിരക്ക്. ടൗണിൽ നിന്ന് വെറും 15 മിനിറ്റ് അകലെയാണ് സ്ഥലം.
മൂന്ന് കിടപ്പുമുറികളില്‍ ഒന്ന് മാസ്റ്റര്‍ ബെഡ്‌റൂം ആണ്. മോഹന്‍ലാലിന്റെ മക്കളായ പ്രണവിന്റേയും വിസ്മയയുടേയും പേരിലാണ് മറ്റ് രണ്ട് കിടപ്പുമുറികള്‍. ഇതിന് പുറമേ ഒരു ലിവിങ് റൂമും ഒരു ഡൈനിങ് റൂമും ഫാമിലി റൂമും ടിവി ഏരിയയും ഇവിടെയുണ്ട്. മോഹന്‍ലാല്‍ ചിത്രങ്ങളായ മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിലും ബറോസിലും ഉപയോഗിച്ച തോക്കുകളുടെ പകര്‍പ്പുകള്‍ സൂക്ഷിച്ച ഗണ്‍ ഹൗസും വീടിനോട് ചേര്‍ന്നുണ്ട്. വിശാലമായ ഉദ്യോനവും ഇവിടെ താമസിക്കുന്നവര്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കും. ഫാമിലി റൂമില്‍ മോഹന്‍ലാല്‍ ചിത്രങ്ങളില്‍നിന്നുള്ള 300-ലേറെ കാരിക്കേച്ചറുകള്‍ കാണാം. ഹൈഡ്എവേ എന്ന് പേരിട്ടിരിക്കുന്ന വില്ല സ്വകാര്യവെബ്‌സൈറ്റാണ് വാടകയ്ക്ക് നല്‍കുന്നത്.
ALSO READ: ‘അത് എനിക്ക് ഒരിക്കലും സങ്കൽപ്പിക്കാൻ കഴിയാത്ത കാര്യമാണ്’: മഞ്ജു വാര്യർ
25 വര്‍ഷത്തോളമായി മോഹന്‍ലാലിനും കുടുംബത്തിനുമൊപ്പം പ്രവര്‍ത്തിച്ച ഷെഫിന്റെ സേവനവും ലഭ്യമാണ്. കേരളീയഭക്ഷണം ഉള്‍പ്പെടെ ഇവിടെ ലഭിക്കും. പത്തുവര്‍ഷം മാത്രമാണ് ഈ ബംഗ്ലാവിന്റെ പഴക്കം. ഊട്ടിയില്‍നിന്ന് 15 മിനിറ്റ് യാത്ര ചെയ്താല്‍ ഈ ആഡംബരവസതിയില്‍ എത്താം. കൊച്ചി പനമ്പിള്ളി നഗറിലെ മമ്മൂട്ടിയുടെയും കുടുംബത്തിന്‍റെയും പഴയ വീട്ടിലും ഈയിടെ സ്റ്റേക്കേഷൻ ആരംഭിച്ചിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here