
മലയാളികള്‍ ദി കംപ്ലീറ്റ് ആക്ടര്‍ എന്ന് വിളിക്കുന്ന നടനാണ് മോഹന്‍ലാല്‍. എന്നാല്‍ മോഹന്‍ലാല്‍ കംപ്ലീറ്റ് ആക്ടര്‍ എന്ന് വിളിക്കുന്നത് മറ്റൊരു നടനാണ്. മലയാളികള്‍ നെഞ്ചിലേറ്റിയ ജഗതിയാണ് ഒരു കംപ്ലീറ്റ് ആക്ടര്‍ എന്ന് അദ്ദേഹം പറഞ്ഞു.
കോമഡിയുടെ ഏറ്റവും വലിയ ഒരാളായിരുന്നു അദ്ദേഹം. ശരീരം കൊണ്ടും മനസ് കൊണ്ടും എല്ലാം കൊണ്ടും അഭിനയിക്കുന്ന ഒരാളാണ് അദ്ദേഹം. ഒരു കംപ്ലീറ്റ് ആക്ടര്‍ അദ്ദേഹമാണ് എന്ന് ലാലേട്ടന്‍ പറഞ്ഞു.
മോഹന്‍ലാലിന്റെ വാക്കുകള്‍ :
‘എല്ലാവരും അദ്ദേഹത്തിനെ മിസ് ചെയ്യുന്നു. ഒരു ടോം ആന്റ് ജെറി പോലെയാണ് യോദ്ധ സിനിമ കാണേണ്ടത്. അദ്ദേഹത്തിനോടൊപ്പമുള്ള എന്റെ ഒരുപാട് സിനിമകള്‍ ഒരു ടോം ആന്റ് ജെറി പോലെയാണ്. അദ്ദേഹത്തിനെ എപ്പോഴും ഉപദ്രവിക്കുന്ന ആള്‍. അല്ലെങ്കില്‍ എന്നെ എപ്പോഴും ഉപദ്രവിക്കുന്ന ആള്‍. അതില്‍ പറ്റുന്ന മണ്ടത്തരങ്ങള്‍ വലിയ കോമഡിയാണ്. കോമഡിയുടെ ഏറ്റവും വലിയ ഒരാളായിരുന്നു അദ്ദേഹം. ശരീരം കൊണ്ടും മനസ് കൊണ്ടും എല്ലാം കൊണ്ടും അഭിനയിക്കുന്ന ഒരാളാണ് അദ്ദേഹം. ഒരു കംപ്ലീറ്റ് ആക്ടര്‍ അദ്ദേഹമാണ്,’ മോഹന്‍ലാല്‍ പറയുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here