
ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് നടന്‍ മോഹന്‍ലാലിന്റെ ഒരു വീഡിയോ ആണ്. പൊതുസ്ഥലങ്ങള്‍ താരത്തിന്റെ സൗമ്യമായ പെരുമാറ്റം പലപ്പോഴും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ വ്യാപകമായി സോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കപ്പെടുന്നത്.
ജിഎസ്ടി ദിനാഘോഷ ചടങ്ങില്‍ പങ്കെടുത്ത് തിരുവനന്തപുരം ടാഗോര്‍ തിയറ്ററില്‍ നിന്നു പുറത്തിറങ്ങുന്നതിനിടെയാണ് സംഭവം. വ്യക്തിഗത ജിഎസ്ടി അടച്ചവരില്‍ മുന്നിലെത്തിയതിനുള്ള പുരസ്‌കാരം സ്വീകരിക്കാനെത്തിയതായിരകുന്നു താരം.
Also Read : ‘സിനിമ കാണുമ്പോഴാണ് അത് ഫീല്‍ ചെയ്യുക, അക്കാര്യം ശരിക്കും ബുദ്ധിമുട്ടാണ്’; മനസ് തുറന്ന് ഹരിശ്രീ അശോകന്‍
ചടങ്ങ് കഴിഞ്ഞ് തിരിച്ചിറങ്ങുന്നതിനിടെ ഒരു മാധ്യമപ്രവര്‍ത്തകന്റെ മൈക്ക് മോഹന്‍ലാലിന്റെ കണ്ണില്‍ തട്ടുകയായിരുന്നു. ചടങ്ങ് കഴിഞ്ഞ് പുറത്തിറങ്ങിയ മോഹന്‍ലാലിനോട് മകള്‍ വിസ്മയുടെ സിനിമ പ്രവേശത്തെ കുറിച്ചാണ് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചത്.
മകളുടെ സിനിമാ അരങ്ങേറ്റത്തെക്കുറിച്ച് ചോദിച്ചപ്പോള്‍, ‘ഞാന്‍ ഇപ്പോഴാണ് അറിഞ്ഞത്. അറിഞ്ഞിട്ട് പറയാം’- എന്നാണ് മോഹന്‍ലാല്‍ മറുപടി നല്‍കിയത്. തുടര്‍ന്ന് കാറിലേക്ക് കയറുന്നതിനിടെ മൈക്ക് മോഹന്‍ലാലിന്റെ കണ്ണില്‍ തട്ടുകയായിരുന്നു.
‘എന്താണ് മോനേ ഇതൊക്കെ, കണ്ണിലേക്കൊക്കെ… അയാളെ ഞാന്‍ നോക്കി വച്ചിട്ടുണ്ട്’- എന്ന് തമാശയോടെ പറഞ്ഞാണ് ലാലേട്ടന്‍ കാറിലേക്ക് കയറിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here