‘മരിച്ചുകഴിഞ്ഞാല്‍ ഇതുകൊണ്ട് യാതൊരു കാര്യവുമില്ല’, താന്‍ ശരീരം മുഴുവന്‍ ദാനം ചെയ്യാൻ തീരുമാനിച്ച ആളാണെന്ന് മോഹൻലാൽ’, ഇതൊക്കെയാണ് പങ്കുവെക്കേണ്ട വാക്കുകൾ

കേരള സര്‍ക്കാരിന്‍റെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയുടെ ഗുഡ്‍വില്‍ അംബാസഡറാണ് നടൻ മോഹൻലാൽ. മരണാനന്തരം നടത്തുന്ന അവയവദാനത്തെ കുറിച്ച് താരം പലപ്പോഴും സംസാരിച്ചിട്ടുണ്ട്. ഇപ്പോഴിതാ ബിഗ് ബോസ് വേദിയിൽ വെച്ച് അവയവദാനത്തെ കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്.

ALSO READ: ‘ബിജെപി ഒരു പാർട്ടിയേ അല്ല, മോദിയെ പൂജിക്കുന്ന വെറുമൊരു ആരാധനാലയം മാത്രം’, രാജ്യത്ത് ജനാധിപത്യം പുനഃസ്ഥാപിക്കണമെന്ന് പി ചിദംബരം

“ഞാന്‍ എന്‍റെ ശരീരം മുഴുവന്‍ കൊടുത്ത ആളാണ്. എനിക്ക് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍റെ ഒരു അവാര്‍ഡ് ഉണ്ട്. ഏറ്റവും കൂടുതല്‍ കണ്ണുകള്‍ ഞാന്‍ ദാനം ചെയ്യിപ്പിച്ചിട്ടുണ്ട്. പലര്‍ക്കും ഇപ്പോഴും ഈ അവയവദാനത്തെക്കുറിച്ച് തെറ്റായ ധാരണകളാണ്. നമ്മള്‍ മരിച്ചുകഴിഞ്ഞാല്‍ ഇതുകൊണ്ട് യാതൊരു കാര്യവുമില്ല. കുറച്ച് സമയത്തിനുള്ളില്‍ ഇത് മറ്റൊരാള്‍ക്ക് ഗുണകരമായി മാറുക എന്നത് ഏറ്റവും വലിയ മനുഷ്വത്യമാണ്. എത്രയോ പേരുടെ ജീവന്‍ രക്ഷിക്കാം. നമ്മള്‍ രണ്ട് കണ്ണുകളിലൂടെ കാണുന്നത് രണ്ട് പേര്‍ക്ക് കാണാം’, മത്സരാർത്ഥികൾ ചെയ്ത സ്‌കിറ്റിനെ അഭിനന്ദിച്ചുകൊണ്ട് മോഹന്‍ലാല്‍ പറഞ്ഞു.

ALSO READ: ‘ചില കുട്ടികള്‍ അങ്ങനെയാണ്, തൊട്ടാല്‍ പൊള്ളും എന്ന് പറഞ്ഞാലും കേള്‍ക്കില്ല, ചുറ്റുമുള്ള മനുഷ്യരെ കണ്ണടച്ച് വിശ്വസിച്ചു’, ശ്രീവിദ്യയെ കുറിച്ച് മധു

അതേസമയം, നിരവധി ആളുകളാണ് താരത്തിന്റെ ഈ വാക്കുകൾ ഏറ്റെടുത്തിരിക്കുന്നത്. ഇതാണ് പങ്കുവെക്കേണ്ട വാക്കുകൾ എന്നും, പുതു തലമുറയെ അവയവദാനത്തെ കുറിച്ച് ഓർമിപ്പിക്കുന്നതിന് ലാലേട്ടന് നന്ദിയെന്നും പലരും ഈ വാക്കുകൾക്ക് മറുപടിയായി സമൂഹ മാധ്യമങ്ങളിൽ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News