പുതിയ വാട്സ്ആപ്പ് ചാനല്‍ ആരംഭിച്ച് മോഹന്‍ലാല്‍

മെഗാസ്റ്റാർ മമ്മൂട്ടിക്ക് പിന്നാലെ മോഹന്‍ലാലും പുതിയ വാട്സ്ആപ്പ്  ‘ചാനൽ’ ആരംഭിച്ചു. ഇനിമുതല്‍ മോഹന്‍ലാല്‍ പോസ്റ്റ് ചെയ്യുന്ന അപ്‌ഡേറ്റുകളും വാട്ട്സ്ആപ്പിലൂടെ അറിയാൻ കഴിയും. വാട്സ് ആപ്പ് ചാനിലിന്‍റെ ലിങ്ക് താരം സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു.

തന്‍റെ വരാന്‍ പോകുന്ന ചിത്രങ്ങളുടെ വിവരങ്ങള്‍ അറിയാന്‍ ചാനല്‍ ഫോളോ ചെയ്യണമെന്ന അഭ്യര്‍ത്ഥനയും ലിങ്കിനൊപ്പം അദ്ദേഹം പങ്കുവെച്ചു.

വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഒരുപോലെ ഉപയോഗപ്പെടുത്താവുന്ന സേവനമാണ് വാട്സ്ആപ്പ് ചാനലിലൂടെ മെറ്റ അവതരിപ്പിച്ചിരിക്കുന്നത് . അതിലൂടെ പ്രധാനപ്പെട്ട അപ്ഡേറ്റുകൾ പങ്കുവെക്കാം. യൂസർമാർക്ക് ചാനൽ പിന്തുടരാനും അപ്ഡേറ്റുകൾ അറിയാനും ഇതിലൂടെ കഴിയും. വാട്സ്ആപ്പിനെ ഒരു പ്രൈവറ്റ് ബ്രോഡ്കാസ്റ്റ് മെസ്സേജിങ് പ്രൊഡക്ട് ആക്കി മാറ്റാൻ പുതിയ ചാനൽ സേവനത്തിന് കഴിയുമെന്നാണ് മെറ്റ പറയുന്നത്.

ALSO READ: കോഴിക്കോട് ഒരാൾക്ക് കൂടി നിപ സ്ഥിരീകരിച്ചു

നിലവില്‍ കൊളംബിയയിലും സിംഗപൂരിലുമാണ് ഈ സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്. മറ്റ് വിപണികളില്‍ താമസിയാതെ ഇത് അവതരിപ്പിക്കുമെന്നും നേരത്തെ മെറ്റ വ്യക്തമാക്കിയിരുന്നു. ഒരു സ്ഥാപനത്തിനോ വ്യക്തിക്കോ തന്റെ സബ്‌സ്‌ക്രൈബര്‍മാരോട് പറയാനുള്ള കാര്യങ്ങള്‍ പങ്കുവെക്കാനുള്ള ഒരു വണ്‍വേ കമ്മ്യൂണിക്കേഷന്‍ സൗകര്യമാണിത്. ഗ്രൂപ്പുകളെ പോലെ എല്ലാവര്‍ക്കും സന്ദേശങ്ങള്‍ അയക്കാനാവില്ല. അഡ്മിന്‍മാര്‍ക്ക് മാത്രമേ ഇതുവഴി അപ്‌ഡേറ്റുകള്‍ പങ്കുവെക്കാനാവൂ.

ALSO READ: പുതിയ വാട്സ്ആപ്പ് ചാനൽ ആരംഭിച്ച് മമ്മൂട്ടി

ചിത്രങ്ങള്‍, വീഡിയോകള്‍, സ്റ്റിക്കറുകള്‍, പോളുകള്‍ എന്നിവയെല്ലാം ചാനലില്‍ പങ്കുവെക്കാം. ഏതെങ്കിലും ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്ത ഉപഭോക്താവിന് ആ ചാനലില്‍ വരുന്ന സന്ദേശങ്ങള്‍ ‘അപ്‌ഡേറ്റ്‌സ്’ എന്ന പ്രത്യേകം ഒരു ടാബിലാണ് കാണാനാവുക. ഇന്‍വൈറ്റ് ലിങ്ക് മുഖേനയോ വാട്‌സാപ്പില്‍ തന്നെ തെരഞ്ഞ് കണ്ടുപിടിച്ചോ ഉപഭോക്താക്കള്‍ക്ക് ചാനല്‍ വരിക്കാരാവാം. ചാനല്‍ തെരയാനുള്ള സൗകര്യവും ആപ്പിലുണ്ടാവും.

ചാനലുകള്‍ സബ്‌സ്‌ക്രൈബ് ചെയ്യുന്നവര്‍ക്കും അഡ്മിന്‍മാര്‍ക്കും അതിലെ മറ്റ് സബ്‌സ്‌ക്രൈബര്‍മാരുടെ ഫോണ്‍ നമ്പറും പ്രൊഫൈല്‍ ചിത്രവും കാണാന്‍ കഴിയില്ല. നിലവില്‍ ചാനല്‍ സന്ദേശങ്ങള്‍ എന്റ് ടു എന്റ് എന്‍ക്രിപ്റ്റഡ് ചാറ്റ് ആയിരിക്കില്ല. സബ്‌സ്‌ക്രൈബ് റിക്വസ്റ്റ് ചെയ്യുന്നവരെ അപ്രൂവ് ചെയ്യാനുള്ള സൗകര്യവും താമസിയാതെ അവതരിപ്പിക്കും. ചാനലില്‍ അയക്കുന്ന സന്ദേശങ്ങള്‍ക്ക് 30 ദിവസം മാത്രമേ കാണാൻ കഴിയു . അതിന് ശേഷം അവ നീക്കം ചെയ്യപ്പെടും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News