അതിമനോഹരമായി അതിമനോഹര വിഷു ആശംസകൾ നേർന്ന് ലാലേട്ടൻ

Mohanlal Tharun Moorthy Athimanoharam

അതിമനോഹരമായ വിഷു ആശംസകൾ നേർന്ന് മലയാളികളുടെ പ്രിയ താരം ലാലേട്ടൻ. തരുൺ മൂർത്തി – മോഹൻലാൽ കൂട്ടുകെട്ടിൽ തുടരുമിന് ശേഷം എത്തുന്ന ചിത്രത്തിന്റെ പേര് പുറത്തുവിട്ടുകൊണ്ടാണ് ലാലേട്ടൻ വിഷു ആശംസകൾ നേർന്നത്.

അതിമനോഹരം എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്ററും സാമൂഹികമാധ്യമങ്ങളിലൂടെ താരം പങ്കുവെച്ചു. L366 എന്ന് താത്കാലിക പേരിലായിരുന്നു ചിത്രം ഇത്രയും നാൾ അറിയപ്പെട്ടിരുന്നത്.

Also Read: ‘ഈ വർഷത്തെ വിഷു ധന്യം, ഇത് അച്ഛന്റെ അനു​ഗ്രഹം’; ഗന്ധർവ ഗായകൻ്റെ ഒപ്പം മനോജ് കെ ജയൻ, ഫോട്ടോ വൈറൽ

ശബരിമലയ്ക്ക് പോകുന്ന സ്വാമിമാർക്കിടയിൽ പൊലീസ് വേഷത്തിൽ നിൽക്കുന്ന ലാലേട്ടനെയാണ് പോസ്റ്ററിൽ കാണാൻ സാധിക്കുന്നത്. മലയാള സിനിമാ ലോകം ആകാംക്ഷയോടെ കാത്തിരുന്ന ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ എത്തി നിമിഷ നേരങ്ങൾക്കുള്ളിൽ തന്നെ ആരാധകർ ഏറ്റെടുക്കുകയും ചെയ്തു.

Also Read: സെക്യൂരിറ്റി ചെക്ക് പോയിൻ്റിലെ നീണ്ട നിര മറികടന്ന് കരീന കപൂർ; ‘വിഐപി സംസ്കാരത്തെ’ വിമർശിച്ച് സോഷ്യൽ മീഡിയ, വീഡിയോ വൈറൽ

രതീഷ് രവിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം ഷാജി കുമാർ, സംഗീതം ജേക്‌സ് ബിജോയ്. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസാണ് ചിത്രം നിർമിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News