
കളക്ഷനിൽ റെക്കോർഡുകൾ തുടർന്ന് തുടരും മുന്നേറുകയാണ്. മോഹൻലാലിന്റെ അടുത്ത കാലത്ത് ഇറങ്ങിയ സൂപ്പർഹിറ്റ് ചിത്രമായി തുടരും മാറിയിരിക്കുകയാണ്. ചിത്രത്തിന്റെ സംവിധായകൻ തരുൺ മൂർത്തി നടനെ പൂർണമായും ഉപയോഗിച്ചിട്ടുണ്ടെന്ന് സിനിമ കണ്ടവരെല്ലാം അഭിപ്രായപ്പെടുന്നുണ്ട്. മോഹന്‍ലാലിനൊപ്പം ശോഭന, ബിനു, പ്രകാശ് വര്‍മ എന്നിങ്ങനെ വന്‍താരനിര തന്നെ സിനിമയിൽ അണിനിരന്നിട്ടുണ്ട്.
അടുത്തിടെ ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മോഹൻലാലിനെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് തരുൺ മൂർത്തി. മോഹൻലാലിനെ കൊണ്ട് ഒരു ആക്ഷന്‍ സീനെടുക്കാന്‍ ആഗ്രഹമുണ്ടായിരുന്നു. ഞാൻ ഒരുപാട് നിർബന്ധിച്ചിട്ടാണ് ആ രംഗം ചെയ്യാൻ അദ്ദേഹം സമ്മതിച്ചത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also read: ആ നടന്‍ എന്റെ കൂടെ അല്ലാതെ മറ്റാരുടെ കൂടെ അഭിനയിക്കുന്നതും എന്റെ മക്കള്‍ക്ക് ഇഷ്ടമല്ലായിരുന്നു: മേനക
തരുൺ മൂർത്തിയുടെ വാക്കുകൾ :
‘എനിക്ക് ഭയങ്കര ഇഷ്ടമായിരുന്നു. ലാലേട്ടന്‍ ഒരുത്തനെ ഫാന്‍ എടുത്തിട്ട് തലക്കടിക്കുന്ന സീന്‍. ഞാന്‍ ഇതു പറഞ്ഞപ്പോള്‍ ലാലേട്ടന്‍ പറഞ്ഞു. അതെങ്ങെനെയാ ഫാന്‍ എടുത്തിട്ടൊക്കെ തലക്കടിക്കുക. അതെങ്ങനെ കണ്‍വിന്‍സിങ്ങാകും എന്നൊക്കെ പുള്ളി ചോദിച്ചു. ഞാന്‍ പറഞ്ഞു അതൊന്നും കുഴപ്പമില്ലെന്ന്. ലാലേട്ടന്‍ കണ്‍വിന്‍സിങ് ആകുന്നില്ലായിരുന്നു. സ്റ്റണ്ട് സില്‍വ വന്നപ്പോഴേക്കും ഞാന്‍ പറഞ്ഞു എനിക്ക് ആ സീന്‍ മസ്റ്റാണെന്ന്.
നിങ്ങള്‍ എങ്ങനെയാണെന്ന് വെച്ചാല്‍ എനിക്കത് എടുത്തുരണം എന്ന് പറഞ്ഞു. സില്‍വ വന്നിട്ട് എന്റെയടുത്ത് എങ്ങനെയാ സാര്‍ ഇത് ചെയ്യുക എന്ന് പറഞ്ഞു. ഇതൊരു ട്രോളായി പോകും സാര്‍. ഇപ്പോഴത്തെ കുട്ടികള്‍ക്ക് നമ്മള്‍ വെറുതെ കളിയാക്കാനായിട്ട് ഇട്ട് കൊടുക്കുന്ന ഒരു എലമെന്റ് ആയി പോകുമെന്നൊക്കെ പറഞ്ഞു. ഫാന്‍ സീക്വന്‍സെടുക്കാന്‍ വേണ്ടി വരുമ്പോഴത്തേക്കും ലാലേട്ടന്‍ നിനക്കു വേണ്ടിയാണ് ഞാന്‍ ഇത് ചെയ്യുന്നത്, നിങ്ങള്‍ക്ക് വേണ്ടിയാണ് ചെയ്യുന്നത് എന്നൊക്കെ പറഞ്ഞു’- തരുണ്‍ മൂര്‍ത്തി പറയുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here