തന്റെ പ്രിയതമ സുചിത്രക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍

തന്റെ പ്രിയതമ സുചിത്രക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍. സോഷ്യല്‍ മീഡിയയില്‍ മോഹന്‍ലാല്‍ പങ്കുവച്ച ചിത്രമാണ് ഇപ്പോള്‍ വൈറലാകുന്നത്. ഭാര്യ സുചിത്രയ്ക്ക് പിറന്നാള്‍ ആശംസകളറിയിച്ചുള്ള ചിത്രമാണ് മോഹന്‍ലാല്‍ ഷെയര്‍ ചെയ്തത്.

‘പിറന്നാള്‍ ആശംസകള്‍ പ്രിയ സുചി. ഒരുപാട് സ്‌നേഹവും പ്രാര്‍ത്ഥനകളും നേരുന്നതിനൊപ്പം നല്ലൊരു വര്‍ഷമായിരിക്കട്ടെയെന്നും ആശംസിക്കുന്നു” മോഹന്‍ലാല്‍ കുറിച്ചു.

Also Read: പിറന്നാള്‍ ആഘോഷമാക്കി ‘വാലിബനും’ സംഘവും;സന്തോഷം പങ്കുവച്ച് സുപ്രീം സുന്ദര്‍

https://www.kairalinewsonline.com/supreme-sunder-birthday-celebration-in-malaikottai-valibhan-location

ഇരുവരുടെയും വിവാഹ വാര്‍ഷികാഘോം ജപ്പാനില്‍ വച്ചായിരുന്നു. കഴിഞ്ഞ മാസമാണ് മോഹന്‍ലാലും കുടുംബവും ജപ്പാനിലേക്ക് ട്രിപ്പ് പോയത്. ‘ടോക്കിയോയില്‍ നിന്നും സ്‌നേഹപൂര്‍വ്വം, 35 വര്‍ഷത്തെ സ്‌നേഹവും പങ്കാളിത്തവും ആഘോഷിക്കുന്നു” എന്നാണ് വിവാഹ വാര്‍ഷിക ദിവസം മോഹന്‍ലാല്‍ കുറിച്ചത്.

View this post on Instagram

A post shared by Mohanlal (@mohanlal)

1988 ഏപ്രില്‍ 28നാണ് മോഹന്‍ലാലും സുചിത്രയും വിവാഹിതരായത്. തമിഴ് സിനിമ നിര്‍മാതാവ് കെ ബാലാജിയുടെ മകളാണ് സുചിത്ര. പ്രണവ് മോഹന്‍ലാല്‍, വിസ്മയ മോഹന്‍ലാല്‍ എന്നിവരാണ് ഇവരുടെ മക്കള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here