
സൗദി എയര്‍ലൈന്‍സ വിമാനത്തിന്റെ ലാന്‍ഡിങ്ങ് ഗിയറിന് സമീപം തീപ്പൊരി. ഒഴിവായത് വൻ ദുരന്തം. ലക്‌നൗ വിമാനത്താവളത്തിലാണ് സംഭവം നടന്നത്. ജിദ്ദയില്‍ നിന്നും വന്ന വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെയാണ് തീപ്പൊരി കണ്ടത്. വന്‍ദുരന്തം ഒഴിവായത് തലനാരിഴയ്ക്കാണ്.
ഹജ്ജ് യാത്രക്കാരുമായി തിരികെയത്തിയ വിമാനം ലാൻഡ് ചെയ്യുമ്പോഴാണ് ഇടതുചക്രത്തിൽ നിന്ന് തീയും പുകയും ഉയർന്നത്. ഉടൻ തന്നെ വിമാനം അടിയന്തിരിമായി നിർത്തുകയും. വിമാനത്തിനുള്ളിൽ ഉണ്ടായിരുന്ന യാത്രക്കാരെ സുരക്ഷിതമായി മാറ്റുകയും ചെയ്തു.
Also Read: അഹമ്മദാബാദ് വിമാന ദുരന്തം: ആഭ്യന്തര അന്വേഷണ സമിതി ഇന്ന് യോഗം ചേരും
തീപ്പൊരിയുടെ കാരണം എന്താണെന്ന് സൗദി എയര്‍ലൈന്‍സ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. സാങ്കേതിക തകരാർ കാരണമാണോ തീപ്പൊരി കണ്ടതെന്ന് വ്യക്തമല്ല. ലാന്‍ഡിങ്ങിനിടെ തീപ്പൊരിയും പുകയും ഉണ്ടാകുന്നത് പുറത്തെത്തിയ ദൃശ്യങ്ങളില്‍ വ്യക്തമായി കാണാം.
ഹജ്ജ് തീര്‍ത്ഥാടകര്‍ ഉള്‍പ്പെടെ 250 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. യാത്രക്കാർ എല്ലാവരും സുരക്ഷിതരാണ്. ഹൈഡ്രോളിക് സംവിധാനത്തിലെ ചോര്‍ച്ചയാണ് തീ ഉയരാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം.
Also Read: അഹമ്മദാബാദിലെ ആകാശ ദുരന്തം: ആദ്യം പുറത്തുവന്ന ദൃശ്യങ്ങൾ പകർത്തിയത് പതിനേഴുകാരൻ, ചോദ്യം ചെയ്ത് പൊലീസ്

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here