നഴ്‌സിങ് വിദ്യാര്‍ഥിനിയെ കടന്നുപിടിച്ച കൂട്ടിരിപ്പുകാരന്‍ അറസ്റ്റില്‍

രോഗിയെ പരിചരിക്കാനെത്തിയ നഴ്‌സിങ് വിദ്യാര്‍ഥിനിയെ കടന്നുപിടിച്ച കൂട്ടിരിപ്പുകാരന്‍ അറസ്റ്റില്‍. മാങ്ങാനം തടത്തില്‍ വീട്ടില്‍ ജോസഫ് കോരയെ(61)യാണ് കോട്ടയം ഈസ്റ്റ് പൊലീസ് ഇന്‍സ്‌പെക്ടര്‍ യു ശ്രീജിത്ത് അറസ്റ്റ് ചെയ്തത്.

സ്വകാര്യ ആശുപത്രിയില്‍ അബോധാവസ്ഥയില്‍ ചികിത്സയിലായിരുന്ന രോഗിയ്ക്ക് കൂട്ടിരിക്കാനെത്തിയ ജോസഫ് രോഗിയെ പരിചരിക്കാനായി മുറിയിലെത്തിയ നഴ്‌സിങ് വിദ്യാര്‍ഥിനിയെ കടന്നുപിടിക്കുകയായിരുന്നു. പരാതിയെത്തുടര്‍ന്ന് കേസെടുത്ത പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here