കുംഭമേളയിലെ താരം മൊണാലിസയ്ക്ക് ഇന്ന് തിരുവനന്തപുരത്ത് വച്ച് കല്യാണം

kumbha mela viral girl + monalisa bhosle

കുംഭമേളയിലെ താരമായിരുന്ന ഇന്ഡോർ സ്വദേശിനി മൊണാലിസയ്ക്ക് ഇന്ന് വൈകിട്ട് തിരുവനന്തപുരത്ത് വച്ച് വിവാഹം. മുസ്ലിം യുവാവുമായുള്ള
പ്രണയത്തെ പിതാവ് എതിർത്തതിനെത്തുടർന്ന് ഇരുവരും തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ അഭയം തേടിയിരുന്നു. എറണാകുളത്ത് ഷൂട്ടിംഗ് ആവശ്യത്തിനായി എത്തിയ മൊണാലിസ ഭോസ്ലെ അച്ഛനിൽ നിന്നും ഭീക്ഷണിയുണ്ടെന്നും സംരക്ഷണം ആവശ്യപ്പെട്ടുമാണ് തമ്പാനൂർ പോലീസിൽ അഭയം തേടിയത്.

തിരുവനന്തപുരം അരുമാനൂർ നയിനാർ ക്ഷേത്രത്തിൽ വച്ചാണ് വിവാഹം. എംവി ​ഗോവിന്ദൻ മാസ്റ്റർ, വി ശിവൻകുട്ടി, എ എ റഹീം എന്നിവരുടെ നേതൃത്വത്തിലാണ് വിവാഹം നടന്നത്. മഹാരാഷ്ട്ര സ്വദേശി ഫർമാൻ ​ഖാനാണ് മൊണാലിസയുടെ വരൻ. മിശ്ര വിവാഹത്തെ വീട്ടുകാർ എതിർത്തതിനെത്തുടർന്നാണ് ഇരുവരും കേരളത്തിൽ അഭയം തേടിയത്.

Also read : ഇരിട്ടി യാക്കൂബ് വധക്കേസ്; ആർഎസ്എസ്-ബിജെപി പ്രവർത്തകരുടെ ജീവപര്യന്തം ശിക്ഷ ശരിവെച്ച് ഹൈക്കോടതി

കേരളം നല്ല സ്ഥലവും ഇവിടുത്തെ ആളുകൾ നല്ല മനുഷ്യരാണെന്നും വിവാഹ ശേഷം ഇരുവരും മാധ്യമങ്ങളോട് പ്രതികരിച്ചു. എല്ലാവരും ഞങ്ങളെ സ്നേഹത്തോടെ സ്വീകരിച്ചു. ആറു മാസമായി ഇരുവരും പ്രണയത്തിലായിരുന്നെന്നും കേരളത്തിൽ തന്നെ തുടരുമോ എന്നത് ആലോചിക്കുമെന്നും പ്രതികരിച്ചു. പിതാവ് വേറെ വിവാഹം ആലോചിച്ചപ്പോഴാണ് ഇങ്ങനെ തീരുമാനിച്ചത്. ബന്ധം പിതാവ് അംഗീകരിക്കുമോ എന്നതിൽ ഉറപ്പില്ല എന്നും മൊണാലിസ കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News