ഇന്ത്യയാകുന്ന കേരളം അഥവാ മൊണാലിസ ഫർമ്മാൻഖാൻ: A real Kerala Story

monalisa-bhosle-farman-khan-real-kerala-story-wedding-puvuar

തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര താലൂക്ക്. പൂവ്വാർ എന്നൊരു അതിമനോഹരമായ തീരദേശ ഗ്രാമം. കടലിന്റെ സ്വച്ഛന്ദമായ സൗന്ദര്യം. പ്രശാന്ത സുന്ദരമായ ബീച്ചുകൾ. പ്രകൃതിദത്തമായ കണ്ടൽ കാടുകൾ. ലോകം അനുഭവമാക്കാൻ ആഗ്രഹിക്കുന്ന കേരളത്തിലെ മറ്റൊരു വിനോദ സഞ്ചാര കേന്ദ്രം.

അവരുടെ പ്രണയം സാർത്ഥകമായത് ഇവിടെ വെച്ചായിരുന്നു. മധ്യ പ്രദേശിലെ ഇൻഡോർ സ്വദേശിനി മൊണാലിസ ഭോസ്ലെ, മഹാരാഷ്ട്ര സ്വദേശി ഫർമ്മാൻഖാൻ. സാമൂഹിക മാധ്യമങ്ങളിലൂടെ പരിചയം .. അത് സൗഹൃദമാകുന്നു ..പ്രണയവും .. മൊണാലിസയുടെ കുടുംബത്തിന്റെ കനത്ത എതിർപ്പ് .. അതോടെ കേരളാ പൊലീസിൽ മൊണാലിസയുടെ പരാതി.

ALSO READ : നെടുമങ്ങാട് കോൺഗ്രസിൽ സ്ഥാനാർഥി നിർണയത്തിൽ തർക്കം; ദീപാദാസ് മുൻഷിക്ക് നേതാക്കൾ കത്തയച്ചു

തുടർന്ന് പൊലീസിന്റെ ഇടപെടലോടെ പൂവാറിനു സമീപത്തെ ശ്രീനാരായണ ഗുരുവിൻ്റെ മാർഗ്ഗ നിർദ്ദേശപ്രകാരം നവീകരിച്ച അരുമാനൂർ നയിനാർ ക്ഷേത്രത്തിൽ സിപിഐ എം സഖാക്കളുടെ നേതൃത്വത്തിൽ ആബാലവൃദ്ധം ജനങ്ങൾ സാക്ഷ്യം വഹിച്ച് സന്തോഷകരമായ വിവാഹം…അനുഗ്രഹാശിസുകളുമായി സി.പി.ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ, പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി, അഡ്വ. എ എ റഹിം എം പി അടക്കമുള്ളവർ … പ്രാദേശിക സി.പി.ഐ എം നേതാക്കളായ അഡ്വ പി എസ് ഹരികുമാർ, പി രാജേന്ദ്രകുമാർ, അഡ്വ അജിത്ത് കരുംകുളം, അനൂപ് വേണുഗോപാൽ, അഡ്വ ശിജിത്ത് ഷിവാസ് തുടങ്ങിയവരുടെ നേതൃത്വത്തിലെ ഉത്സാഹ കമ്മിറ്റി.

മൊണാലിസയുടെ ജീവിത പങ്കാളി ഫർമ്മാൻഖാൻ അഭിനേതാവാണ്.
ഫർമ്മാൻഖാനുമായുള്ള പ്രണയബന്ധം കുടുംബം അറിഞ്ഞതോടെ മറ്റൊരു വിവാഹത്തിന് മൊണാലിസ നിർബന്ധിക്കപ്പെടുകയായിരുന്നു.. ഇതര മതസ്ഥനായ ഫർമ്മാൻഖാനോടൊപ്പം ജീവിതം ആഗ്രഹിക്കുന്നതിനാലാണ് സുരക്ഷിതമായ ഇടം എന്ന നിലയിൽ കേരളം വിവാഹത്തിനായി തെരഞ്ഞെടുത്തതെന്നും രാജ്യത്തെ മറ്റു പല ഇടങ്ങളിലും തങ്ങൾക്ക് എതിർപ്പ് നേരിടേണ്ടി വരുമെന്ന് അറിയാമായിരുന്നെന്നും ഇരുവരും അടിവരയിട്ടു പറയുന്നു. Yet another real Kerala story ..

ALSO READ: ഫ്ലാറ്റ് തട്ടിപ്പ്: ഷാനിമോൾ ഉസ്മാനെതിരെ മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും കെപിസിസി പ്രസിഡന്റിനും പരാതി നൽകി പ്രവാസികൾ

മൊണാലിസ ഭോസ്ലെ – ഫാർമ്മാൻ ഖാൻ ബന്ധം സംഘപരിവാർ കെട്ടുകഥ ‘ലവ് ജിഹാദ്’ ആണെന്ന നിലയിലെ നുണപ്രചാരവേലയാണ് ആർ എസ് എസ് നിയന്ത്രിത വാർത്താ ചാനലായ ജനം ടി വിയും വിവിധ സോഷ്യൽ മീഡിയ ഹാന്റിലുകളും തുടർന്നുവരുന്നത്. മൊണാലിസ ഭോസ്ലെക്ക് വിവാഹ പ്രായമെത്തിയില്ല എന്ന നിലയിലെ കെട്ടുകഥകളും അനുബന്ധമായി പ്രചരിച്ചു. തിരുവനന്തപുരത്ത് ഇരുവരും സംയുക്തമായി നടത്തിയ വാർത്താ സമ്മേളനം സംഘപരിവാർ കുപ്രചാരണങ്ങളുടെ നമുനയൊടിക്കുന്നതായിരുന്നു.

‘ തങ്ങളോട് ആരും മതം മാറാൻ ആവശ്യപ്പെട്ടിട്ടില്ല. തൻ ഹിന്ദുവും ഫർമ്മാൻ മുസ്ലിമായും തുടരും. മധ്യപ്രദേശിലെ മാധ്യമങ്ങൾ തങ്ങളുടെ വിവാഹം സംബന്ധിച്ച് വ്യാജ പ്രചരണം നടത്തുകയാണെന്നും സ്നേഹത്തിന് മതം മാറേണ്ട ആവശ്യമില്ലെന്നും മൊണാലിസ പറഞ്ഞു.

കേരള സർക്കാരിന്റെ കെ സ്മാർട്ടിലൂടെയാണ് ഇരുവരും വിവാഹം രജിസ്റ്റർ ചെയ്തത്. ഒരു മണിക്കൂറിനുള്ളിൽ വിവാഹ സർട്ടിഫിക്കറ്റ് ലഭിക്കുകയും ചെയ്തു. തന്റെ വയസ്സ് സംബന്ധിച്ച് നടത്തുന്ന കുപ്രചരണങ്ങളെ രേഖകൾ അവതരിപ്പിച്ചുകൊണ്ടാണ് മൊണാലിസ ഖണ്ഡിച്ചത്. കേരള ജനത നൽകിയ പിന്തുണയിൽ ആഹ്ലാദിക്കുന്നുവെന്നും ഇവിടടെ സ്ഥിരതാമസമാക്കാൻ ആഗ്രഹിക്കുന്നുവെന്നും മൊണാലിസ വ്യക്തമാക്കി.

ALSO READ : സി ആർ മഹേഷ് എംഎൽഎ അവഗണിച്ചു, കടുത്ത പീഡനം സഹിച്ച് മുന്നോട്ട് പോകാനില്ല; കരുനാഗപ്പള്ളി യുഡിഎഫ് ചെയർമാൻ സ്ഥാനം രാജിവെച്ച് കോൺഗ്രസ് നേതാവ്

കുംഭമേളയിലെ പെൺകുട്ടി മൊണാലിസ ഭോസ്ലെയെ നമ്മളറിയും. ഉത്തർപ്രദേശിലെ പ്രയാഗ് രാജിലെ ത്രിവേണി സംഗമത്തിൽ നടന്ന മഹാകുംഭമേളയിൽ കുടുംബത്തോടൊപ്പം രുദ്രാക്ഷവും മുത്തുമാലകളും വിൽക്കാനെത്തിയ ഗ്രാമീണപ്പെൺകൊടി. കണ്ണുകളുടെ വശ്യ ഭംഗിയാണ് മൊണാലിസയെ തികച്ചും യാദൃശ്ചികമായി വ്ലോഗർമാരുടെ ഫ്രെയിമുകളിലേക്ക് കൊണ്ടു ചെന്നെത്തിച്ചത്. സാമൂഹിക മാധ്യമങ്ങളിൽ അടക്കം വൈറൽ ആയ പ്രസ്തുത മുഖം ‘Maha Kumbh Viral Girl’ എന്ന പേരിൽ പരക്കെ അറിയപ്പെട്ടു. 2022 ലാണ് മൊണാലിസ ആദ്യമായി ക്യമാറയിലേക്ക് നടന്നുകയറുന്നത്. സംവിധായകൻ ഗൗതം ഘോഷ്; സെർജിയോ സ്കപാഗ്ന്നിയുടെ (Sergio Scapagnini) ‘ലാലയുടെ കഥ ‘ (The Story of Lala) എന്ന ഇതിവൃത്തത്തെ ആസ്പദമാക്കി നടത്തിയ സിനിമാ ചിത്രീകരണത്തിനിടയിലായിരുന്നു അത്. ചിത്രീകരണം കണ്ടു നിന്ന മാലവിൽപ്പനക്കാരിയായ മൊണാലിസയെ സംവിധായകൻ ഗൗതം ഘോഷ് ആകസ്മികമായി കാണുകയായിരുന്നു. ഇരുണ്ട നിറവും, സുവർണ്ണ – പീത സംഗലിതമായ കണ്ണുകളും വിശേഷ നാസികകളും അനുപാതപൂർണ്ണമായ മുഖ രേഖകളും വ്യത്യസ്തമാക്കിയ ആ പെൺകുട്ടിയുടെ ചിത്രം അങ്ങിനെ ആദ്യമായി പകർത്തപ്പെടുകയും പൊതുശ്രദ്ധയിലേക്ക് എത്തപ്പെടുകയും ചെയ്തു.

വധൂവരരെ പൂക്കൾ നൽകി സ്വീകരിച്ച ദ റിയൽ കേരള സ്റ്റോറികളുടെ കാവലാൾ സിപിഐ എം സംസ്ഥന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞുവെച്ചത് മനുഷ്യത്വത്തെക്കുറിച്ചും സ്വാതന്ത്ര്യ വ്യക്തികളുടെ ആവിഷ്ക്കാര സ്വാതന്ത്ര്യത്തെക്കുറിച്ചുമല്ലാതെ മറ്റൊന്നല്ല.

‘രണ്ട് സ്വതന്ത്ര വ്യക്തികൾ വിവാഹിതരാകുന്നു. മധ്യപ്രദേശിലെ യുവതിയും മഹാരാഷ്ട്രയിലെ യുവാവും വിവാഹിതരായി. ആ തീരുമാനത്തില് പ്രശ്നങ്ങൾ ഉടലെടുത്തപ്പോൾ ഇന്ത്യയിൽ തന്നെ സുരക്ഷിതമായി അവര്ക്ക് തോന്നിയ ഇടം .കേരളമാണ്. അങ്ങനെ അവര് കേരളത്തില് എത്തി. ശ്രീനാരായണ ഗുരു സ്ഥാപിച്ച അരുമാനൂര് നൈനാര് ക്ഷേത്രത്തില് വിവാഹം നടത്താന് തീരുമാനിച്ചു, മതമേതായാലും മനുഷ്യന് നന്നായാല് മതിയെന്നതാണ് ശ്രീനാരായണ ഗുരുവിന്റെ ആപ്തവാക്യം. എല്ലാ മതത്തിന്റെയും സത്ത ഒന്ന് തന്നെയാണ്, മനുഷ്യത്വമാണ്. ആ ഗുരുവിന്റെ കാല്പാടുകള് പിന്തുടര്ന്ന് മുന്പോട്ട് പോകുന്ന ജീവിതം നയിക്കണമെന്നാണ് ഇരുവരും തീരുമാനിച്ചിരിക്കുന്നത്. ഇതാണ് യഥാര്ഥ കേരളാ സ്റ്റോറി. മതനിരപേക്ഷതയുടെ അങ്ങേയറ്റം.’ എം വി ഗോവിന്ദൻ മാസ്റ്റർ

‘ വിവാഹം സ്വർഗ്ഗത്തിലാണ്, ആ സ്വർഗ്ഗത്തിന്റെ പേരാണ് കേരളമെന്ന്’ അഡ്വ എ എ റഹീം എം പി യും ആഹ്ലാദപൂർവ്വം ഓർമ്മപ്പെടുത്തുന്നു.

വെറുപ്പും വിദ്വേഷവും

കേരളവിരുദ്ധ ഇടത് വിരുദ്ധ മുസ്ലിം വിരുദ്ധ സംഘപരിവാർ പ്രൊപ്പണ്ടസിനിമ കേരള സ്റ്റോറി 2; കേരള സ്റ്റോറി 1 എന്നതുപോലെ നുണകളാൽ പഴുതടഞ്ഞതും ആരോപണങ്ങളാൽ യുക്തിരഹിതമായതുമായ പ്ലോട്ട് എങ്കിലും അത് മതനിരപേക്ഷ കേരളത്തിൻ്റെ സാമൂഹിക ശരീരത്തിനേൽപ്പിക്കുന്ന മുറിവുകൾ ചെറുതല്ല. ലവ് ജിഹാദ് അടക്കമുള്ള കേരള വിരുദ്ധ കെട്ടുകഥകളിലെ ആഹ്ലാദം സാമൂഹിക വിരുദ്ധമായൊരു മാനസിക രോഗാവസ്ഥയാണ്. എന്നാൽ അതിനും ചികിത്സയുണ്ട്. അത്രമേൽ ആധുനികമാണ് കേരളത്തിൻ്റെ പൊതുജനാരോഗ്യം.

സംഘപരിവാരം പടച്ചു വിടുന്ന വ്യാജ കേരള സ്റ്റോറികൾക്കെതിരെ വിവിധ മതസ്ഥരായ ഇൻഡോറിലെ മൊണാലിസ ഭോസ്ലെയും മഹാരാഷ്ട്രയിലെ മുഹമ്മദ് ഫർമ്മാനും ചേർന്ന് കേരളത്തിൽ നിർമ്മിച്ചൊരു ജീവിത ഗന്ധിയായ കഹാനിയുണ്ട്; അതാണ് യഥാർത്ഥ കേരള സ്റ്റോറി … കമ്യൂണിസ്റ്റുകളുടെ കയ്യൊപ്പുള്ളത് .. വെറുപ്പിനും വിദ്വേഷത്തിനും ഒരുതരി ഇടമില്ലാത്തത് .. ഭൂരിപക്ഷ – ന്യൂനപക്ഷ വർഗ്ഗീയതകളെ ഒരുപോലെ മുട്ടുകുത്തിക്കുന്നത്.

നവകേരളം

2026 ൽ പ്രദർശനത്തിനെത്തുന്ന ബോളിവുഡ് സിനിമയിൽ ശ്രദ്ധേയമായ കഥാപാത്രമായി ആദ്യാന്തം മൊണാലിസയുണ്ട്. പ്രതിഫലമായി ലഭ്യമാകുന്ന തുക (21 ലക്ഷം) തന്റെ നാട്ടിലെ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിലൂന്നിയ ശാക്തീകരണം ലക്ഷ്യമാക്കി ഒരു സ്ക്കൂൾ നിർമ്മിക്കുവാനാണ് മൊണാലിസ ലക്ഷ്യമിടുന്നത്. അങ്ങനെ സ്ക്കൂൾ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ഭൂമിശാസ്ത്രപരമായ തടസങ്ങൾ അതിജീവിക്കാൻ തങ്ങൾക്കാകുമെന്ന് മൊണാലിസ കരുതുന്നു. സ്ത്രീ ശാക്തീകരണം, തുല്യ നീതി, ലിംഗപദവി അടക്കമുള്ള മേഖലകളിൽ മൊണാലിസ നടത്തുന്ന വിപ്ലവകരമായ ചുവടുവെയ്പ്പുകൾ മാതൃകാപരമാണ്. പുരോഗമനപരമായ പ്രസ്തുത മുന്നേറ്റങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നേതൃത്വമാകുന്ന നവകേരളത്തിന്റെ ഭാവുകത്വം സ്വാദാകുന്ന ദ റിയൽ കേരള സ്റ്റോറി അനുഭവങ്ങൾ ഉറപ്പായും ഇരുവർക്കും മാർഗ്ഗദർശ്ശകമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News