ജലജീവന്‍ മിഷന് 328 കോടി അനുവദിച്ചു; പദ്ധതിക്ക് സംസ്ഥാനം ഇതുവരെ നല്‍കിയത് 2824 കോടി മന്ത്രി കെ എന്‍ ബാലഗോപാല്‍

ഗ്രാമീണ മേഖലയിലെ എല്ലാ കുടുംബങ്ങള്‍ക്കും കുടിവെള്ള കണക്ഷന്‍ ഉറപ്പാക്കുന്ന ജലജീവന്‍ മിഷന്‍ പദ്ധതിക്ക് സംസ്ഥാന വിഹിതമായി 327.76 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു.

Also Read : നവകേരള സദസിന്റെ പ്രഭാതയോഗത്തിൽ വനിതാ ലീഗിന്റെ മുൻ നേതാവും

ഇതോടെ പദ്ധതിക്ക് സംസ്ഥാനം രണ്ടുവര്‍ഷത്തില്‍ 2824 കോടി രൂപയാണ് നല്‍കിയത്. ഈവര്‍ഷം നേരത്തെ രണ്ടുതവണയായി 880 കോടി രൂപ അനുവദിച്ചിരുന്നു. കഴിഞ്ഞവര്‍ഷം 1616 കോടി രൂപയും നല്‍കി.

Also Read : കോടികൾ കൊയ്ത് ദക്ഷിണ റെയിൽവേ; 2023 ലെ ചരക്ക് വരുമാനം 2300 കോടി

ഗ്രാമീണ മേഖലയില്‍ 2024ഓടെ എല്ലാ വീടുകളിലും ഗാര്‍ഹിക കുടിവെളള കണക്ഷനുകള്‍ ലഭ്യമാക്കാനായി നടപ്പിലാക്കുന്ന പദ്ധതിയാണ് ജലജീവന്‍ മിഷന്‍. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ പങ്കാളിത്തത്തോടെ മുന്നോട്ടുപോകുന്ന പദ്ധതിയുടെ കേരളത്തിലെ നടത്തിപ്പ് ചുമതല വാട്ടര്‍ അതോറിട്ടിക്കാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here