
വീട്ടില്‍ പണം കണ്ടെത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് ജസ്റ്റിസ് യശ്വന്ത് വര്‍മ്മക്കെതിരെ നടപടി ആരംഭിച്ച് സുപ്രീംകോടതി. യശ്വന്ത് വര്‍മ്മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് മാറ്റാന്‍ കൊളീജിയം ശുപാര്‍ശ ചെയ്തു. സംഭവത്തില്‍ അന്വേഷണ സമിതി വിദഗ്ധരുടെ സഹായം തേടും.
ദില്ലി ഹൈക്കോടതി ജസ്റ്റിസ് യശ്വന്ത് വര്‍മ്മയുടെ വീട്ടില്‍ നിന്നും പണം കണ്ടെത്തിയ സംഭവത്തില്‍ ജഡ്ജിയെ സ്ഥലംമാറ്റാന്‍ ഒരുങ്ങി സുപ്രീം കോടതി. യശ്വന്ത് വര്‍മ്മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റാന്‍ സുപ്രീം കോടതി കോളീജിയം ശുപാര്‍ശ ചെയ്തു. ഇതുമായി ബന്ധപ്പെട്ട ശുപാര്‍ശ കത്ത് കോളേജിയം കേന്ദ്രസര്‍ക്കാരിന് കൈമാറി.
Also Read: ദേശീയ വിദ്യാഭ്യാസ നയം: ദില്ലിയില്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭം; തടഞ്ഞ് പൊലീസ്
അതേസമയം യശ്വന്ത് വര്‍മ്മക്കെതിരായ നടപടിയെ സ്വാഗതം ചെയ്ത രാജ്യസഭാ അധ്യക്ഷന്‍ ജഗ്ദീപ് ധന്‍ഖര്‍ യോഗം ചേര്‍ന്നു. രാജ്യസഭാ നേതാവ് ജെ പി നദ്ധ, പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവര്‍ക്കൊപ്പമാണ് യോഗം ചേര്‍ന്നത്. ജുഡീഷ്യറിയുടെ വിശ്വാസം നിലനിര്‍ത്താന്‍ സഹായിക്കുന്നതാണ് നടപടിയെന്ന് ജഗദീപ് ധന്‍ഖര്‍ പറഞ്ഞു.
അതേ സമയം സുപ്രീംകോടതി നിയോഗിച്ച സമിതിയുടെ അന്വേഷണത്തിന് ശേഷം നടപടികള്‍ സ്വീകരിക്കുമെന്നാണ് കേന്ദ്രത്തിന്റെ തീരുമാനം. യശ്വന്ത് വര്‍മ്മക്കെതിരായ അന്വേഷണം മൂന്നംഗ സംഘത്തിന്റെ നേതൃത്വത്തില്‍ തുടരുകയാണ്. അന്വേഷണത്തിന്റെ ഭാഗമായി വിദഗ്ധരുടെ സഹായം തേടുമെന്ന് അന്വേഷണ സമിതി ചൂണ്ടികാട്ടി.
Also Read: എംപിമാരുടെ ശമ്പളം വർദ്ധിപ്പിച്ച് കേന്ദ്രസർക്കാർ; വിജ്ഞാപനം പുറത്ത്
ജഡ്ജിയെ ഇംപീച്ച് ചെയ്യണെം എന്ന് ആവശ്യപ്പെട്ട് അലഹബാദ് ഹൈക്കോടതി ബാർ അസോസിയേഷൻ ചീഫ് ജസ്റ്റിസിന് കത്ത് നൽകി. യശ്വന്ത് വര്‍മ്മ ജഡ്ജിയായി തുടരുന്നത് പൊതുജനങ്ങളുടെ വിശ്വാസം നശിപ്പിക്കുമെന്നും കത്തിൽ പറയുന്നു. യശ്വന്ത് വർമ്മയുടെ ഇതുവരെയുള്ള വിധിന്യായങ്ങൾ പരിശോധിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here