കള്ളപ്പണം വെളുപ്പിക്കൽ കേസ്; ഹേമന്ത് സോറൻ്റെ ഇടക്കാല ജാമ്യാപേക്ഷയിൽ ഇഡിക്ക് സുപ്രീം കോടതി നോട്ടീസ്

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറൻ്റെ ഇടക്കാല ജാമ്യാപേക്ഷയിൽ ഇഡിക്ക് സുപ്രീം കോടതി നോട്ടീസ്. മെയ് 6 നകം മറുപടി നൽകാനാണ് നിർദേശം. അതേസമയം അറസ്റ്റ് ചോദ്യം ചെയ്തുള്ള അരവിന്ദ് കെജ്‌രിവാളിന്റെ ഹർജിയിൽ നാളെയും വാദം തുടരും

Also read:‘തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോഴെങ്കിലും ഗവർണർ ബില്ലിൽ ഒപ്പിട്ടതിൽ സന്തോഷമുണ്ട്’; മന്ത്രി കെ രാജൻ

ഭൂമി ഇടപാട് കേസിൽ അറസ്റ്റിലായ ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറൻ്റെ ജാമ്യാപേക്ഷയിലാണ് സുപ്രീം കോടതി ഇഡിക്ക് നോട്ടീസ് അയച്ചത്. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. മെയ് ആറിനകം മറുപടി നൽകാനാണ് നിർദേശം. കേസിൽ സോറൻ്റെ അറസ്റ്റ് ചോദ്യം ചെയ്തുള്ള ഹർജിയിൽ ജാർഖണ്ഡ് ഹൈക്കോടതി വിധി പറഞ്ഞേക്കുമെന്നും സുപ്രീം കോടതി ചൂണ്ടികാട്ടി. സോറന് ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് മുതിർന്ന അഭിഭാഷകരായ കപിൽ സിബലും അരുണാഭ് ചൗധരിയും പറഞ്ഞു.

Also read:‘വ്യാജരേഖ ഉണ്ടാക്കിയ പ്രസിഡന്റിന്റെ പേരെന്താ മക്കളേ…?’; ഗോവിന്ദന്‍ മാഷിന്റെ ചോദ്യവും മാധ്യമ പ്രവര്‍ത്തകരുടെ ഉത്തരവും, തുടര്‍ന്ന് കൂട്ടച്ചിരി

അതേസമയം ദില്ലി മദ്യനയ അഴിമതിക്കേസിൽ ഇഡി അറസ്‌റ്റ് ചോദ്യം ചെയ്തു കൊണ്ടുള്ള കെജ്‌രിവാളിന്റെ ഹർജിയിൽ ഇന്നത്തെ വാദം പൂർത്തിയായി. നാളെയും വാദം തുടരും. അതിനിടെ തിഹാർ ജയിലിൽ കഴിയുന്ന അരവിന്ദ് കെജ്‌രിവാളിനെ ഭാര്യ സുനിത കെജ്‌രിവാൾ സന്ദർശിച്ചു. ഇന്ന് ഉച്ചയോടെ മന്ത്രി അതിഷിക്കൊപ്പമാണ് സുനിത ജയിലിലെത്തി കെജരിവാളിനെ കണ്ടത്. പഞ്ചാബ്, ഹരിയാന, ഗുജറാത്ത്‌ എന്നീ സംസ്ഥാനങ്ങളിൽ ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകുന്നതിനു മുൻപാണ് സന്ദർശനം. കഴിഞ്ഞ ദിവസം തിഹാർ ജയിൽ അധികൃതർ അനുമതി നിഷേധിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News