ക്ഷേമ പെൻഷൻ വിതരണ ഇൻസെന്റീവ്‌ 12.88 കോടി അനുവദിച്ചു

സാമൂഹ്യസുരക്ഷ പെൻഷൻ ഗുണഭോക്താക്കൾക്ക്‌ നേരിട്ട്‌ എത്തിക്കുന്നതിന്‌ സംഘങ്ങൾക്കുള്ള ഇൻസെന്റ്‌ 12.88 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ജൂലൈ, ആഗസ്‌ത്‌ മാസങ്ങളിലെ പെൻഷൻ വിതരണത്തിനുള്ള തുകയാണിത്‌. 22.49 ലക്ഷം പെൻഷൻ ഗുണഭോക്താക്കൾക്ക്‌ സഹ കരണ സംഘങ്ങൾ വഴി നേരിട്ട്‌ പെൻഷൻ തുക എത്തിക്കുന്നു. ഇതിനുള്ള പ്രതിഫലമായാണ്‌ ഇൻസെന്റീവ്‌ നൽകുന്നത്‌.

വിരമിച്ച ജീവനക്കാർക്കും അധ്യാപകർക്കും പതിനൊന്നാം പെൻഷൻ പരിഷ്‌കരണ കുടിശിക മൂന്നാം ഗഡു അനുവദിച്ചതായി മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 5.07 ലക്ഷം പേർക്കാണ്‌ ആനുകൂല്യം ലഭിക്കുക. 628 കോടി രൂപ ഇതിനായി അനുവദിച്ച്‌ ഉത്തരവിറക്കി.

ALSO READ: റബർ സബ്‌സിഡി വർധിപ്പിച്ച് സംസ്ഥാന സർക്കാർ

അതേസമയം കഴിഞ്ഞ ദിവസം സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ രണ്ടു ഗഡുകൂടി വിഷുവിന്‌ മുമ്പ്‌ വിതരണം ചെയ്യാൻ തീരുമാനിച്ചു. 3200 രൂപ വീതമാണ്‌ ലഭിക്കുക. നിലവിൽ ഒരു ഗഡു തുക വിതരണത്തിലാണ്‌. വിഷു, ഈസ്‌റ്റർ, റംസാൻ കാലത്ത്‌ 4800 രൂപ വീതമാണ്‌ ഒരോരുത്തരുടെയും കൈകളിലെത്തുക.

പതിവുപോലെ ബാങ്ക്‌ അക്കൗണ്ട്‌ നമ്പർ നൽകിയിട്ടുള്ളവർക്ക്‌ അക്കൗണ്ടു വഴിയും, മറ്റുള്ളവർക്ക്‌ സഹകരണ സംഘങ്ങൾ വഴി നേരിട്ടു വീട്ടിലും പെൻഷൻ എത്തിക്കും. 62 ലക്ഷം ക്ഷേമ പെൻഷൻ ഗുണഭോക്താക്കളിൽ മസ്‌റ്ററിങ്‌ നടത്തിയ മുഴുവൻ പേർക്കും തുക ലഭിക്കും. ബജറ്റിൽ പ്രഖ്യാപിച്ചതു പോലെ അതാതു മാസം പെൻഷൻ വിതരണത്തിനുള്ള നടപടികൾ ഉറപ്പാക്കിയിട്ടുണ്ടെന്നും ധനമന്ത്രി അറിയിച്ചു.

കൂടാതെ സംസ്ഥാന സർക്കാർ ജീവനക്കാരുടെ 2024–25ലെ ലീവ്‌ സറണ്ടർ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ലാസ്‌റ്റ്‌ ഗ്രേഡ്‌ ജീവനക്കാർക്കും ജിപിഎഫ്‌ ഇല്ലാത്തവർക്കും ആനുകൂല്യം പണമായി ലഭിക്കും. മറ്റുള്ളവർക്ക്‌ പിഎഫിൽ ലയിപ്പിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News