ബാഗിലെ 1 ലക്ഷം രൂപയുമായി മുങ്ങി കുരങ്ങൻ; പണം തിരിച്ചു കിട്ടിയത് മണിക്കൂറുകൾക്ക് ശേഷം

ബൈക്കില്‍ വച്ചിരുന്ന പണം അടങ്ങിയ ബാഗുമായി മുങ്ങി കുരങ്ങന്‍. ഉത്തർപ്രദേശിൽ ആണ് സംഭവം. മരത്തിന്റെ മുകളിലേക്ക് കയറിയ കുരങ്ങനില്‍ നിന്ന് ഏറെ പരിശ്രമത്തിന് ഒടുവിലാണ് ഒരു ലക്ഷം രൂപയുടെ നോട്ടുകെട്ടുകള്‍ സൂക്ഷിച്ചിരുന്ന ബാഗ് വീണ്ടെടുത്തത്. നോട്ടുകെട്ടിന് കേടുപാട് ഒന്നും സംഭവിക്കാതിരുന്നതിന്റെ ആശ്വാസത്തിലാണ് ബൈക്ക് യാത്രക്കാരന്‍.

തീറാധാരത്തിന് രജിസ്ട്രാര്‍ ഓഫീസില്‍ എത്തിയ ഷറാഫത്ത് ഹുസൈന്റെ പണം അടങ്ങിയ ബാഗാണ് കുരങ്ങന്‍ കൊണ്ടുപോയത്. ബാഗില്‍ ഒരു ലക്ഷം രൂപയാണ് ഉണ്ടായിരുന്നത്. ബൈക്ക് പാര്‍ക്ക് ചെയ്ത് കണക്കുകള്‍ പരിശോധിക്കുന്നതിനിടെയാണ് സംഭവം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News